സെഞ്ച്വറിക്കരികെ വീണ് ഗിൽ; തകർത്തടിച്ച് ജയ്സ്വാളും സർഫറാസും, ഇന്ത്യക്ക് കൂറ്റൻ ലീഡ്
text_fieldsരാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. നാലാം ദിനത്തിൽ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ടാം ഇന്നിങ്സിൽ നാലിന് 314 എന്ന നിലയിലാണ് ഇന്ത്യയിപ്പോൾ. നിലവിൽ ഇന്ത്യക്ക് 440 റൺസിന്റെ ലീഡുണ്ട്.
149 റൺസോടെ യശ്വസി ജയ്സ്വാളും 22 റൺസോടെ സർഫറാസ് ഖാനുമാണ് ക്രീസിൽ. നാലാം ദിനത്തിൽ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. സ്കോർ 91ൽ നിൽക്കെ ഗിൽ റണ്ണൗട്ടാവുകയായിരുന്നു. ഇതോടെ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിലാണ് ഗിൽ 90കളിൽ പുറത്താവുന്നത്.
ഗിൽ പോയതിന് പിന്നാലെയെത്തിയ ജയ്സ്വാളായിരുന്നു പിന്നീട് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. സെഞ്ച്വറി നേടിയ ശേഷം പേശീവലിവ് മൂലം റിട്ടയേഡ് ഹട്ടായ ജയ്സ്വാൾ വീണ്ടും ഇറങ്ങുകയായിരുന്നു. ഇതിനിടയിൽ കുൽദീപ് യാദവ് കൂടി പുറത്തായി. റെഹാൻ അഹമ്മദ് കുൽദീപ് യാദവിനെ റൂട്ടിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഒരു വിക്കറ്റിന് വേണ്ടി ഇംഗ്ലീഷ്നിര കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സർഫറാസും ജയ്സ്വാളും ഉറച്ചുനിന്നു. അഞ്ചാം വിക്കറ്റിൽ 58 പന്തിൽ നിന്ന് ഇരുവരും ചേർന്ന് 50 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇന്ന് 400 റൺസാണ് ഇന്ത്യ സ്കോറിനൊപ്പം കൂട്ടിച്ചേർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.