വാരിക്കുഴിയിൽ വീണത് ഇന്ത്യ
text_fieldsചെന്നൈ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 227 റൺസിെൻറ ഞെട്ടിപ്പിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിെൻറ ഷോക്കിൽനിന്നും വിരാട് കോഹ്ലിയും കൂട്ടരും ഇനിയും വിട്ടുമാറിയിട്ടില്ല. ജോ റൂട്ടിനെയും സംഘത്തെയും കുരുക്കാൻ ഒരുക്കിയ പിച്ചിൽ ശരിക്കും ഇന്ത്യ പെടുകയായിരുന്നു. ടോസിെൻറ ആനുകൂല്യം ലഭിച്ചതും ക്യാപ്റ്റൻ ജോ റൂട്ടിെൻറ ഇരട്ട ശതകവും ഒപ്പം ഫീൽഡർമാരുടെ കൃത്യതയുമെല്ലാം ഇംഗ്ലീഷ് ടീമിെൻറ വിജയത്തിൽ നിർണായകമായി.
ചെപ്പോക്കിൽ ടോസ് നേടിയാൽ ഇംഗ്ലണ്ടിന് കാര്യങ്ങൾ എളുപ്പമാവുമെന്ന് മുൻ ഇംഗ്ലീഷ് നായകൻ നാസർ ഹുസൈൻ പറഞ്ഞിരുന്നു. പറഞ്ഞപോലെ ഭാഗ്യം റൂട്ടിനൊപ്പം നിന്നതോടെ ഇന്ത്യയുടെ കണക്കുകൂട്ടലും പിഴച്ചു. പിച്ചിെൻറ സ്വഭാവം മനസ്സിലാക്കാൻ ഇന്ത്യൻ താരങ്ങൾക്കാവാത്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഫീൽഡിങ് മികവിലും ഇന്ത്യ താഴെയായിരുന്നു. ആദ്യ രണ്ടു ദിനം ബാറ്റിങ്ങിനെ അനുകൂലിക്കുന്ന ചെപ്പോക്കിലെ പിച്ച് മൂന്നാം ദിനം മുതൽ വിള്ളലുകളും പാച്ചുകളുമായി ബൗളർമാക്ക് അനുകൂലമായി.
രണ്ടാം ഇന്നിങ്സിൽ ആദ്യ പന്തിൽതന്നെ അശ്വിന് വിക്കറ്റ് ലഭിച്ചപ്പോൾ തന്നെ പിച്ചിലെ കാര്യമായ മാറ്റം പ്രകടമായിരുന്നു. ഇന്ത്യൻ ബൗളർമാർക്ക് ലഭിച്ച ആധിപത്യം പോലെ ഇംഗ്ലീഷ് ബൗളർമാരും അവസാന ദിനം അവരുടെതാക്കി. റിവേഴ്സ് സ്വിങ്ങിന് പേരുകേട്ട ആൻഡേഴ്സെൻറ അതിവേഗ ബൗളുകളും വിള്ളലുകളിൽ കുത്തിത്തിരിഞ്ഞ ജാക്ക് ലീച്ചിെൻറ പന്തുകളും ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് പ്രതിരോധിക്കാനെ കഴിഞ്ഞില്ല. തുടർച്ചയായ റിവേഴ്സ് സ്വിങ്ങിലൂടെ നേടിയ രണ്ടു ക്ലീൻ ബൗൾഡ് വിക്കറ്റുകൾ ശരിക്കും ഇന്ത്യയുടെ അടിവേരറുത്തിരുന്നു. 13ന് തുടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരവും ചെപ്പോക്ക് സ്റ്റേഡിയത്തിൽതന്നെയാണ്.
12 വർഷങ്ങൾക്കുമുമ്പ് ഈ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ നാണംകെടുത്തിയതിെൻറ പകവീട്ടൽ കൂടിയായിരുന്നു സന്ദർശകർക്ക് ഇൗ മത്സരം. 2008ൽ കെവിൻ പീറ്റേഴ്സൻ നയിച്ച ഇംഗ്ലണ്ട് ടീമിനാണ് അപ്രതീക്ഷിത തോൽവി ചെന്നൈയിൽ ഏറ്റുവാങ്ങേണ്ടി വന്നത്. മത്സരത്തിൽ ആദ്യ നാലു ദിവസവും ആധിപത്യം പുലർത്തിയിട്ടും ഇംഗ്ലണ്ടിന് തോൽക്കാനായിരുന്നു നിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.