ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് ഇന്നു തുടക്കം
text_fieldsലീഡ്സ്: തകർപ്പൻ പ്രകടനവുമായി ലോഡ്സിലെ വിജയപ്രഭുക്കളായ ഇന്ത്യ ലീഡ്സിലും ജയമാവർത്തിക്കാൻ ഇന്നിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റ് പരമ്പരയിലെ മൂന്നാമങ്കത്തിന് ബുധനാഴ്ച ലീഡ്സിലെ ഹെഡിങ്ലി ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമാവുേമ്പാൾ വ്യക്തമായ മുൻതൂക്കം വിരാട് കോഹ്ലിക്കും സംഘത്തിനുമാണ്. മൂന്നാം ടെസ്റ്റിലും ജയിച്ചാൽ പരമ്പര നഷ്ടമാവില്ലെന്നുറപ്പാക്കാമെന്നതിനാൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീമിെൻറ അജണ്ടയിലുണ്ടാവില്ല. ജയസാധ്യതയുണ്ടായിരുന്ന ആദ്യ ടെസ്റ്റിെൻറ അവസാനദിനം മഴയിൽ ഒലിച്ചുപോയതിനുശേഷം രണ്ടാം ടെസ്റ്റിൽ 151 റൺസിെൻ ഉജ്വല വിജയം നേടിയാണ് ഇന്ത്യ പരമ്പരയിൽ ലീഡ് സ്വന്തമാക്കിയത്.
ഫോമിലേക്ക് തിരിച്ചെത്താൻ
ഇന്ത്യൻ ബാറ്റിങ്ങിെൻറ നട്ടെല്ലായ കോഹ്ലി-ചേതേശ്വർ പുജാര-അജിൻക്യ രഹാനെ ത്രയത്തിെൻറ ഫോമില്ലായ്മയാണ് ഇന്ത്യയെ അലട്ടുന്ന ഏകപ്രശ്നം. വൻ സ്കോറുകൾ പിറക്കുന്നില്ലെങ്കിലും ടീമിനാവശ്യമായ 40-50 റൺസ് ഇവർ കണ്ടെത്തുന്നുണ്ടെന്നതാണ് ആശ്വാസം. കോഹ്ലി അന്താരാഷ്ട്ര സെഞ്ച്വറി നേടിയിട്ട് രണ്ടു വർഷമാവാറായി. 2019 നവംബറിലാണ് ഇന്ത്യൻ നായകെൻറ അവസാന ശതകം. അതേസമയം, ഓപണർമാരായ രോഹിത് ശർമയുടെയും ലോകേഷ് രാഹുലിെൻറയും ഫോം ടീമിന് ആവേശം പകരുന്നതാണ്. ഇംഗ്ലണ്ടിലെ പ്രയാസമേറിയ സാഹചര്യങ്ങളിൽ ക്ഷമയും സ്ട്രോക്കുകളും സമ്മേളിക്കുന്ന ബാറ്റിങ്ങാണ് ഇരുവരും ഇതുവരെ കാഴ്ചവെച്ചത്. ഇവർ നൽകുന്ന തുടക്കമാവും ഈ ടെസ്റ്റിലും നിർണായകമാവുക.ബൗളിങ്ങിൽ ചതുർമുനയുള്ള പേസാക്രമണമാണ് ഇന്ത്യയുടെ കരുത്ത്. വൈവിധ്യവും മൂർച്ചയുമുള്ള ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി-ഇശാന്ത് ശർമ-മുഹമ്മദ് സിറാജ് പേസ് ബാറ്ററിയാണ് യഥാർഥത്തിൽ ഇന്ത്യക്ക് മുൻതൂക്കം നൽകുന്നത്.
റൂട്ടിൽ വേരിറങ്ങി
നായകൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിെൻറ എല്ലാമെല്ലാം. 11 പേരോട് ഒറ്റക്ക് പൊരുതിനിൽക്കേണ്ട അവസ്ഥയിലാണ് റൂട്ട്. ഈ വർഷത്തെ റൺവേട്ടക്കാരിൽ പത്തു ടെസ്റ്റിൽ 1277 റൺസുമായി ബഹുദൂരം മുന്നിലാണ് റൂട്ട്. എന്നാൽ റൂട്ട് പോയാൽ ആരുമില്ലാതെ നിലയില്ലാക്കയത്തിലേക്കു വീഴുകയാണ് ഇംഗ്ലണ്ട് ബാറ്റിങ്. പരിചയസമ്പന്നരായ ജോണി ബെയർസ്റ്റോയും ജോസ് ബട്ലറുമൊക്കെയുണ്ടെങ്കിലും ഇതുവരെ റൂട്ടിനെ സഹായിക്കാനായിട്ടില്ല.
ഇതിനുപുറമെയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ ആരെയൊക്കെയിറക്കണമെന്ന കൺഫ്യൂഷൻ. ഡോം സിബ്ലിക്ക് പകരമെത്തിയ ഡേവിഡ് മലാൻ മൂന്നാം നമ്പറിൽ ഇറങ്ങാനാണ് സാധ്യത. സാക് ക്രോളിക്ക് പകരം കഴിഞ്ഞ കളിയിൽ മൂന്നാമതിറങ്ങിയ ഹസീബ് ഹമീദ് ഇത്തവണ റോറി ബേൺസിനൊപ്പം ഓപൺ ചെയ്യും. സ്റ്റുവർട്ട് ബ്രോഡിന് പിന്നാലെ പകരം കളിച്ച മാർക് വുഡിനും പരിക്കേറ്റതോടെ ജെയിംസ് ആൻഡേഴ്സണിനും ഒലി റോബർട്സണിനും കൂട്ടായി ക്രെയ്ഗ് ഓവർടൺ എത്തിയേക്കും.
സാധ്യത ഇലവൻ
ഇന്ത്യ: രോഹിത് ശർമ, ലോകേഷ് രാഹുൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ
ഇംഗ്ലണ്ട്: റോറി ബേൺസ്, ഹസീബ് ഹമീദ്, ഡേവിഡ് മലാൻ, ജോ റൂട്ട് (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, ജോസ് ബട്ലർ, മുഈൻ അലി, സാം കറൻ, ഒലി റോബർട്സൺ, ജെയിംസ് ആൻഡേഴ്സൺ, ക്രെയ്ഗ് ഓവർടൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.