ഇന്ത്യക്ക് ബാറ്റിങ്; മികച്ച തുടക്കമിട്ട് രാഹുലും ധവാനും
text_fieldsപാൽ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ കെ.എൽ. രാഹുൽ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിർത്തി. അതേ സമയം മാർകോ ജാൻസേന് പകരം സിസാന്ദ മംഗള ദക്ഷിണാഫ്രിക്കൻ ഇലവനിൽ സ്ഥാനം പിടിച്ചു.
പാഡുകെട്ടിയിറങ്ങിയ ഇന്ത്യക്കായി ഓപണർമാർ തരക്കേടില്ലാത്ത തുടക്കം നൽകി. ഒമ്പത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 55 റൺസെന്ന നിലയിലാണ് ഇന്ത്യ. 24 റൺസുമായി ശിഖർ ധവാനും 20 റൺസുമായി രാഹുലുമാണ് ക്രീസിൽ.
ആദ്യ മത്സരത്തിൽ തോറ്റ ഇന്ത്യക്ക് മൂന്നു മത്സര പരമ്പരയിൽ നിലനിൽക്കണമെങ്കിൽ ഇന്ന് ജയം അനിവാര്യമാണ്. ആദ്യ ടെസ്റ്റിൽ ജയിച്ചശേഷം ദക്ഷിണാഫ്രിക്കൻ മണ്ണിൽ കളിച്ച മൂന്നു കളിയും തോറ്റുനിൽക്കുകയാണ് ടീം ഇന്ത്യ. ടെസ്റ്റ് പരമ്പരയിലെ രണ്ടും മൂന്നും കളികളും ഏകദിന പരമ്പരയിലെ ആദ്യ കളിയും തോറ്റു.
ആദ്യമായി ഏകദിന ടീമിനെ നയിക്കുന്ന രാഹുലിന് അഗ്നിപരീക്ഷയാണ് ഇന്ന്. ആദ്യ കളിയിൽ ബൗളിങ്ങിലും ബാറ്റിങ്ങിലും ആദ്യ ഘട്ടത്തിൽ നേടിയ മുൻതൂക്കം പിന്നീട് കളഞ്ഞുകുളിക്കുകയായിരുന്നു ഇന്ത്യ. ദക്ഷിണാഫ്രിക്കയുടെ ആദ്യ മൂന്നു വിക്കറ്റുകൾ താരതമ്യേന വേഗത്തിൽ വീഴ്ത്തിയെങ്കിലും പിന്നീട് ഇന്ത്യ കളി കൈവിട്ടു. ബാറ്റിങ്ങിലും ശിഖർ ധവാനും വിരാട് കോഹ്ലിയും ടീമിൽ നൽകിയ മുൻതൂക്കമാണ് പിന്നീട് വന്നവർക്ക് നിലനിർത്താനാവാതെ പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.