Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ക്ക് എട്ട്...

ഇ​ന്ത്യ​ക്ക് എട്ട് വിക്കറ്റ് തോൽവി; വി​ൻ​ഡീ​സിന് പരമ്പര

text_fields
bookmark_border
ഇ​ന്ത്യ​ക്ക് എട്ട് വിക്കറ്റ് തോൽവി; വി​ൻ​ഡീ​സിന് പരമ്പര
cancel

ലോ​ഡ​ർ​ഹി​ൽ (യു.​എ​സ്): ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ന്റി20 പ​ര​മ്പ​ര​ വെസ്റ്റ​ിൻഡീസിന്. അഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ എട്ട് വിക്കറ്റിന് ജയിച്ചാണ് 3-2ന് വിൻഡീസ് പരമ്പര സ്വന്തമാക്കിയത്. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത സ​ന്ദ​ർ​ശ​ക​ർ 20 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റി​ന് 165 റൺസ് നേടി. 18 ഓവറിൽ വിൻഡീസ് ലക്ഷ്യം കണ്ടു. ​്ബ്രണ്ടൻ കിങ്ങ് പുറത്താകാതെ 85ഉ​ം നിക്കളസ് പുരാൻ 47ഉം റൺസ് നേടി. നാല് വിക്കറ്റ് നേടിയ റൊമാരിയോ ഷെപ്പേഡാണ് കളിയിലെ കേമൻ. പരമ്പരയിലെ കേമൻ നിക്കളസ് പുരാനാണ്. നാ​ലു ഫോ​റും മൂ​ന്നു സി​ക്സു​മ​ട​ക്കം 45 പ​ന്തി​ൽ 61 റ​ൺ​സ​ടി​ച്ച് സൂ​ര്യ​കു​മാ​ർ യാ​ദ​വ് ഇന്ത്യയുടെ ടോ​പ് സ്കോ​റ​റാ​യി. തി​ല​ക് വ​ർ​മ 18 പ​ന്തി​ൽ 27 റ​ൺ​സ് നേ​ടി. ഒ​മ്പ​തു പ​ന്തി​ൽ 13 റ​ൺ​സാ​യി​രു​ന്നു മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്റെ സം​ഭാ​വ​ന.

ആ​ദ്യ മൂ​ന്ന് ഓ​വ​റി​നു​ള്ളി​ൽ​ത്ത​ന്നെ ഇ​ന്ത്യ​ൻ ഓ​പ​ണ​ർ​മാ​ർ കൂ​ടാ​രം ക​യ​റു​ന്ന​താ​ണ് ക​ണ്ട​ത്. അ​കീ​ൽ ഹു​സൈ​ൻ എ​റി​ഞ്ഞ ഒ​ന്നാം ഓ​വ​റി​ലെ അ​ഞ്ചാം പ​ന്തി​ൽ യ​ശ​സ്വി ജ​യ്‍സ്വാ​ളി​നെ (നാ​ലു പ​ന്തി​ൽ അ​ഞ്ച്) ബൗ​ള​ർ ത​ന്നെ പി​ടി​ച്ചു. മൂ​ന്നാം ഓ​വ​റി​ൽ ശു​ഭ്മ​ൻ ഗി​ല്ലി​നെ (ഒ​മ്പ​തു പ​ന്തി​ൽ ഒ​മ്പ​ത്) ഹു​സൈ​ൻ വി​ക്ക​റ്റി​നു മു​ന്നി​ലും കു​രു​ക്കി. 17ൽ ​ര​ണ്ടാം വി​ക്ക​റ്റ് വീ​ണ ടീ​മി​നെ തി​ല​ക് വ​ർ​മ​യും സൂ​ര്യ​കു​മാ​റും ചേ​ർ​ന്നാ​ണ് ക​ര​ക​യ​റ്റി​യ​ത്.

ഇ​രു​വ​രും ക​രീ​ബി​യ​ൻ ബൗ​ള​ർ​മാ​രെ കൈ​കാ​ര്യം ചെ​യ്ത​തോ​ടെ സ്കോ​ർ ഉ​യ​ർ​ന്നു. എ​ട്ടാം ഓ​വ​ർ അ​വ​സാ​നി​ക്കാ​നി​രി​ക്കെ തി​ല​കി​നെ റോ​സ്റ്റ​ൻ ചേ​സ് സ്വ​ന്തം പ​ന്തി​ൽ പി​ടി​ച്ചു. സ്കോ​ർ മൂ​ന്നി​ന് 66. അ​ൽ​സാ​രി ജോ​സ​ഫ് എ​റി​ഞ്ഞ ഒ​മ്പ​താം ഓ​വ​റി​ൽ ര​ണ്ടു ബൗ​ണ്ട​റി​യ​ടി​ച്ച് സ​ഞ്ജു പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും കൂ​ടു​ത​ൽ പി​ടി​ച്ചു​നി​ന്നി​ല്ല. 10 ഓ​വ​റി​ൽ ഇ​ന്ത്യ 86 റ​ൺ​സാ​ണ് നേ​ടി​യ​ത്. ഷെ​പ്പേ​ർ​ഡ് എ​റി​ഞ്ഞ 11ാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ൽ സ​ഞ്ജു​വി​നെ വി​ക്ക​റ്റ് കീ​പ്പ​ർ നി​ക്കോ​ളാ​സ് പൂരാൻ പി​ടി​ച്ചു.

ക്യാ​പ്റ്റ​ൻ ഹ​ർ​ദി​ക് പാ​ണ്ഡ്യ ത​പ്പി​ത്ത​ട​യു​ന്ന​താ​ണ് തു​ട​ർ​ന്ന് ക​ണ്ട​ത്. ഇ​ട​ക്ക് സൂ​ര്യ​യും പ​തു​ക്കെ​യാ​യെ​ങ്കി​ലും താ​മ​സി​യാ​തെ താ​ളം വീ​ണ്ടെ​ടു​ത്തു. 15 ഓ​വ​ർ തീ​രു​മ്പോ​ൾ നാ​ലി​ന് 112. നേ​രി​ട്ട 38ാം പ​ന്തി​ൽ അ​ൽ​സാ​രി​യെ സി​ക്സ​റ​ടി​ച്ച് സൂ​ര്യ അ​ർ​ധ​ശ​ത​കം പി​ന്നി​ട്ടു. 16ാം ഓ​വ​ർ തീ​രും​മു​മ്പേ മ​ഴ​യെ​ത്തി. കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം ക​ളി പു​ന​രാ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ പാ​ണ്ഡ്യ​ക്ക് മ​ട​ക്കം. 17ാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ ഷെ​പ്പേ​ർ​ഡി​നെ സി​ക്സ​റ​ടി​ച്ച പാ​ണ്ഡ്യ (18 പ​ന്തി​ൽ 14) തൊ​ട്ട​ടു​ത്ത ഡെ​ലി​വ​റി​യി​ൽ ജേ​സ​ൻ ഹോ​ൾ​ഡ​റി​ന്റെ കൈ​ക​ളി​ലേ​ക്ക്. 130ലാ​ണ് അ​ഞ്ചാം വി​ക്ക​റ്റ് വീ​ണ​ത്.

18ാം ഓ​വ​റി​ൽ സൂ​ര്യ​ക്കും മ​ട​ക്കം. ത​ന്നെ ബൗ​ണ്ട​റി ക​ട​ത്തി​യ​തി​ന്റെ തൊ​ട്ട​ടു​ത്ത പ​ന്തി​ൽ ഹോ​ൾ​ഡ​ർ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നു. 140ൽ ​ആ​റാ​മ​നെ ന​ഷ്ട​മാ​യ ഇ​ന്ത്യ​യു​ടെ സ്കോ​ർ ഉ​യ​ർ​ത്തു​ന്ന​തി​നി​ടെ അ​ർ​ഷ്ദീ​പ് സി​ങ് (നാ​ലു പ​ന്തി​ൽ എ​ട്ട്) ഷെ​പ്പേ​ർ​ഡി​ന് മു​ന്നി​ൽ ബൗ​ൾ​ഡാ​യി. സി​ക്സ​റ​ടി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു വീ​ഴ്ച. 19ാം ഓ​വ​റി​ലെ നാ​ലാം പ​ന്തി​ൽ അ​ർ​ഷ്ദീ​പി​നെ പു​റ​ത്താ​ക്കി​യ ഷെ​പ്പേ​ർ​ഡ് തൊ​ട്ട​ടു​ത്ത​തി​ൽ കു​ൽ​ദീ​പ് യാ​ദ​വി​നെ (0) എ​ൽ.​ബി.​ഡ​ബ്ല്യു​വി​ൽ പു​റ​ത്താ​ക്കി ഹാ​ട്രി​ക്കി​ന​രി​കി​ലെ​ത്തി. 20ാം ഓ​വ​റി​ലെ നാ​ലു പ​ന്തു​ക​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ വീ​ണ്ടും മ​ഴ. വൈ​കാ​തെ ക​ളി വീ​ണ്ടും തു​ട​ങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twenty 20West IndiesIndia
News Summary - India lost by eight wickets; Twenty 20 series for Windies
Next Story