ഡികോക്കിന് സെഞ്ച്വറി; ഇന്ത്യക്ക് ജയിക്കാൻ 288 റൺസ്
text_fieldsകേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാൻ 288 റൺസ്. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഇന്ത്യ ആശ്വാസ ജയം തേടി അവസാന മത്സരത്തിൽ ടോസ് നേടി പിന്തുടരാൻ തീരുമാനിക്കുകയായിരുന്നു. ക്വിന്റൺ ഡികോക് (124), റാസി വാൻഡർഡസൻ (52), ഡേവിഡ് മില്ലർ (39) എന്നിവരുടെ മികവിൽ ദക്ഷിണാഫ്രിക്ക 49.5 ഓവറിൽ 287 റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു. ദീപക് ചഹറും ജസ്പ്രീത് ബൂംറയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. യൂസ്വേന്ദ്ര ചഹൽ ഒരുവിക്കറ്റെടുത്തു.
മൂന്നാം ഓവറിലെ ആദ്യ പന്തിൽ യാനെമൻ മലാനെ (1) പുറത്താക്കി ദീപക് ചഹർ ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചു. സ്കോർ 34 റൺസിലെത്തി നിൽക്കേ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബവുമയെ (8) ഇന്ത്യൻ നായകൻ കെ.എൽ. രാഹുൽ ഡയരക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കി. 15 റൺസെടുത്ത എയ്ഡൻ മർക്രത്തിനെ മടക്കി ചഹർ ആതലിഥേയരെ സമ്മർദത്തിലാക്കി. സ്കോർ അപ്പോൾ 70ന് മൂന്ന്.
നാലാം വിക്കറ്റിൽ ഡികോക്കും വാൻ ഡർഡസനും ചേർന്ന് പടുത്തുയർത്തിയ 144 റൺസ് കൂട്ടുകെട്ടാണ് ആതിഥേയരെ വൻതകർച്ചയിൽ നിന്ന് കരകയറ്റിയത്. സെഞ്ച്വറി തികച്ച് കുതിക്കുകയായിരുന്ന ഡികോക്കിനെ ധവാന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബൂംറയാണ് ഇന്ത്യക്ക് ബ്രേക്ക്ര്തൂ നൽകിയത്. അർധസെഞ്ച്വറി തികച്ചയുടൻ വാൻഡർ ഡസനെ ചഹൽ മടക്കി.
പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി. പിന്നാലെ വന്നവരിൽ ഡേവിഡ് മില്ലറും (39) ഡ്വൈൻ പ്രിറ്റോറിയസും (20) മാത്രമാണ് രണ്ടക്കം കടന്നത്. കേശവ് മഹാരാജ് (6), സിസാന്ദ മംഗല (0), ലുൻഗി എൻഗിഡി (0) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ. മൂന്നിന് 214 റൺസെന്ന നിലയിൽ നിന്ന് ദക്ഷിണാഫ്രിക്ക 287ന് ഓൾഔട്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.