Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമഴ വില്ലനായി;...

മഴ വില്ലനായി; ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി20 മത്സരം ഉപേക്ഷിച്ചു

text_fields
bookmark_border
മഴ വില്ലനായി; ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി20 മത്സരം ഉപേക്ഷിച്ചു
cancel

വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസിലൻഡ് ആദ്യ ട്വന്‍റി20 മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴമൂലം ടോസിടാന്‍ പോലും കഴിഞ്ഞിരുന്നില്ല.

ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലെ ടീം മൂന്ന് ട്വന്റി20 മത്സരങ്ങളാണ് കളിക്കുന്നത്. ഈമാസം 20നാണ് അടുത്ത മത്സരം. 22ന് അവസാന ട്വന്‍റി20 മത്സരവും നടക്കും. 25, 27, 30 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. വി.വി.എസ്. ലക്ഷ്മൺ പരിശീലിപ്പിക്കുന്ന ഇന്ത്യൻ സംഘത്തിൽ നായകൻ രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോഹ്‌ലി തുടങ്ങിയവരില്ല.

ലോകകപ്പ് കൂടി മുന്നിൽകണ്ട് യുവനിരയെ വാർത്തെടുക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. രോഹിത് ക്യാപ്റ്റൻസി ഒഴിയണമെന്ന ആവശ്യവും ഇതിനകം ഉയർന്നിട്ടുണ്ട്. ഹാർദിക്കിന് കീഴിൽ ടീം ശോഭിച്ചാൽ ആ വഴിക്കും ചർച്ചകൾ നീങ്ങിക്കൂടെന്നില്ല. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ന്യൂസിലൻഡിനെതിരായ ട്വന്റി20, ഏകദിന സംഘങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-New Zealand Match
News Summary - India-New Zealand match Abandoned
Next Story