ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച് സജന സജീവൻ; ബംഗ്ലാദേശിന് 146 റൺസ് വിജയലക്ഷ്യം
text_fieldsസിൽഹത്ത്: ഇന്ത്യക്കെതിരായ വനിതകളുടെ ആദ്യ ട്വന്റി 20 മത്സരത്തിൽ ബംഗ്ലാദേശിന് 146 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 145 റൺസെടുത്തത്. മലയാളി താരം സജന സജീവൻ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചു. മറ്റൊരു താരമായ ആശ ശോഭനക്ക് പ്ലെയിങ് ഇലവനിൽ ഇടം നേടാനായില്ല.
ആറാമനായ ക്രീസിലെത്തിയ സജന 11 പന്തിൽ രണ്ടു ഫോറുൾപ്പെടെ 11 റൺസെടുത്ത് പുറത്തായി. 36 റൺസെടുത്ത യാസ്തിക് ഭാട്ടിയയാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ 30 ഉം ഷഫാലി വർമ 31 റൺസെടുത്തു. ബംഗ്ലാദേശിന് വേണ്ടി റബിയ ഖാൻ മൂന്ന് വിക്കറ്റെടുത്തു.
വനിതാ പ്രീമിയർ ലീഗിലെ പ്രകടനമാണ് വയനാട് സ്വദേശിയായ സജനയെ ഇന്ത്യൻ ടീമിലെത്തിച്ചത്. മുബൈ ഇന്ത്യൻസിന് വേണ്ടി മികച്ച ഓൾറൗണ്ടിങ് പ്രകടനമാണ് താരം പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.