Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബാറ്റെടുത്തവരെല്ലാം...

ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി; ഇംഗ്ലണ്ടിനെതിരായ ​'ഫൈനൽ' ടി20യിൽ ഇന്ത്യ 200 കടന്നു

text_fields
bookmark_border
rohit and kohli
cancel

അഹ്മദാബാദ്​: ബാറ്റിങ്ങിനിറങ്ങിയവരെല്ലാം കത്തിക്കയറിയതോടെ ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരയിടെ 'ഫൈനൽ' മത്സരത്തിൽ ഇന്ത്യക്ക്​ കൂറ്റൻ സ്​കോർ. ​​വിരാട്​ കോഹ്​ലി (52 പന്തിൽ 80 നോട്ടൗട്ട്​), രോഹിത്ത്​ ശർമ (34 പന്തിൽ 64), ഹർദിക്​ പാണ്ഡ്യ (17 പന്തിൽ 39 നോട്ടൗട്ട്​), സൂര്യകുമാർ യാദവ്​ (17 പന്തിൽ 32) എന്നിവരുടെ ബാറ്റിങ്​ മികവിൽ ഇന്ത്യ 20 ഓവറിൽ രണ്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ 224 റൺസെടുത്തു.

ട്വന്‍റി20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാമത്തെയും സ്വന്തം മണ്ണിലെ ഏറ്റവും ഉയർന്ന സ്​കോറുമാണിത്​. ട്വന്‍റി20 ഫോർമാറ്റിൽ ആദ്യമായി ഓപണിങ്​ പങ്കാളികളായ നായകൻ വിരാട്​ കോഹ്​ലിയും ഉപനായകൻ രോഹിത്​ ശർമയും പവർപ്ലേ ഓവറുകളിൽ ഇന്ത്യക്കായി മികച്ച തുടക്കമിട്ടു. ഇരുവരും ചേർന്ന്​ ആദ്യ ആറ്​ ഓവറുകളിൽ 60 റൺസാണ്​ ഇന്ത്യൻ സ്​കോർ ബോർഡിൽ ചേർത്തത്​.

30 പന്തിൽ അർധ​സെഞ്ച്വറി തികച്ച രോഹിത്തിനായിരുന്നു ആക്രമണ ചുമതല. സികസറുകളും ഫോറുകളുമായി രോഹിത്ത്​ കാണികളെ രസിപ്പിച്ചു. എന്നാൽ ഒമ്പത്​ ഓവറിൽ സ്​കോർ 94ൽ എത്തി നിൽക്കേ ബെൻ സ്​റ്റോക്​സിന്‍റെ പന്തിൽ രോഹിത്ത്​ ബൗൾഡായി മടങ്ങി.

എന്നാൽ പിന്നാലെ ക്രീസിലെത്തി ബാറ്റൺ ഏറ്റുവാങ്ങിയ സൂര്യകുമാർ മികച്ച മൂഡിലായിരുന്നു. ഇംഗ്ലീഷ്​ ബൗളർമാരെ ഭയാശങ്കകളില്ലാതെ നേരിട്ട മുംബൈ ബാറ്റ്​സ്​മാൻ റൺസ്​ വാരിക്കൂട്ടി. എന്നാൽ 17 പന്തിൽ 32 റൺസ്​ അടിച്ചുകൂട്ടിയ സൂര്യയെ ബൗണ്ടറി ലൈനിനരികിൽ ജോർദാനും ജാസൺ റോയ്​യും ചേർന്ന്​ മികച്ചൊരു ക്യാചിലൂടെ പുറത്താക്കി.

പിന്നാലെ കോഹ്​ലി പരമ്പരയിലെ മൂന്നാം അർധശതകം സ്വന്തമാക്കി. അവസാന ഓവറുകളിൽ പവർസ്​ട്രോക്കുകളുമായി പാണ്ഡ്യയും കളം നിറഞ്ഞതോടെ ഇന്ത്യൻ സ്​കോർ 200 കടന്നു.

അഞ്ച്​ മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും രണ്ട്​ മത്സരങ്ങൾ വീതം വിജയിച്ച്​ തുല്യത പാലിക്കുകയാണ്​. ടോസ്​ നേടിയ ഇംഗ്ലണ്ട്​ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റ്​സ്​മാൻ കെ.എൽ രാഹുലിനെ പുറത്തിരുത്തിയ ഇന്ത്യ പേസർ ടി. നടരാജനെ ടീമിൽ ഉൾപെടുത്തി. രാഹുൽ ചഹറും വാഷിങ്​ടൺ സുന്ദറുമാകും സ്​പിന്നർമാർ. ഇംഗ്ലണ്ട്​ ടീം മാറ്റമില്ലാതെയാണ്​ ഇറങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmaIndia vs EnglandVirat KohliCricket
News Summary - India sets a target of 225 runs for England in the 5th and final T20I
Next Story