ആസ്ട്രേലിയൻ തിരിച്ചടിയിൽ വിറച്ച് ഇന്ത്യ; അഞ്ച് വിക്കറ്റ് നഷ്ടം
text_fieldsഇൻഡോർ: ആദ്യ രണ്ട് ടെസ്റ്റുകളിലെ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആസ്ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വൻ തകർച്ച. 45 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ ആതിഥേയർ 16 ഓവർ പിന്നിടുമ്പോൾ അഞ്ചിന് 61 എന്ന നിലയിൽ പരുങ്ങുകയാണ്. 18 റൺസുമായി വിരാട് കോഹ്‍ലിയും അഞ്ച് റൺസുമായി ശ്രീകർ ഭരതുമാണ് ക്രീസിൽ.
കഴിഞ്ഞ മത്സരങ്ങളിൽ സമ്പൂർണ പരാജയമായ ഓപണർ ലോകേഷ് രാഹുലിന് പകരം ശുഭ്മാൻ ഗില്ലിനെ ഓപണറായി നിയോഗിച്ചാണ് ഇന്ത്യ ഇറങ്ങിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഗില്ലിന് പക്ഷെ അധികം ആയുസുണ്ടായില്ല. 18 പന്തിൽ 21 റൺസെടുത്ത താരത്തെ മാത്യു കുനേമൻ സ്മിത്തിന്റെ കൈകളിലെത്തിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയെ കുനേമനിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി സ്റ്റമ്പ് ചെയ്ത് പുറത്താക്കി. 12 റൺസായിരുന്നു രോഹിതിന്റെ സംഭാവന. ചേതേശ്വർ പൂജാര ഒരു റൺസുമായും രവീന്ദ്ര ജദേജ നാല് റൺസുമായും ശ്രേയസ് അയ്യർ റൺസെടുക്കാതെയും മടങ്ങി. ഓസീസിനായി മാത്യു കുനേമൻ മൂന്നും നഥാൻ ലിയോൺ രണ്ടും വിക്കറ്റ് വീഴ്ത്തി.
ആസ്‌ട്രേലിയ: ഉസ്മാന്‍ ഖ്വാജ, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌കോംപ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍, മാത്യു കുനേമന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.