ഇന്ത്യ മിന്നി; റൺസടിച്ചുകൂട്ടി സഞ്ജുവും ഹൂഡയും
text_fieldsഡബ്ലിൻ: തുടർച്ചയായ രണ്ടാം വിജയവും പരമ്പരയും തേടിയിറങ്ങിയ ഇന്ത്യക്ക് അയർലൻഡിനെതിരായ അവസാന ട്വന്റി20 മത്സരത്തിൽ മികച്ച സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദർശകർ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണെടുത്തത്. അത്യുജ്വല തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടരെ വീണതിനാലാണ് റണ്ണൊഴുക്ക് ഇതിലൊതുങ്ങിയത്.
പരിക്കേറ്റ ഋതുരാജ് ഗെയ്ക് വാദിന് പകരമെത്തിയ മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് ഇന്നിങ്സ് ഓപൺ ചെയ്തത്. എന്നാൽ ഇഷാൻ (മൂന്ന്) നേരത്തേ മടങ്ങി. 57 പന്തിൽ 104 റൺസുമായി ദീക് ഹൂഡയും 42 പന്തിൽ 77 റൺസെടുത്ത് സഞ്ജുവുമാണ് ഇന്ത്യക്കായി മിന്നിത്തിളങ്ങിയത്. യുസ്വേന്ദ്ര ചാഹലും ആവേശ് ഖാനും ആദ്യ ഇലവനിലില്ല. രവി ബിഷ്ണോയിയും ഹർഷൽ പട്ടേലുമാണ് ഇവരുടെ പകരക്കാർ.
ആദ്യ പന്തിൽ ബൗണ്ടറിയോടെയാണ് സഞ്ജു ഇന്ത്യയുടെ സ്കോർ ബോർഡ് തുറന്നത്. അപ്പുറത്ത് ഇഷാന് താളം കണ്ടെത്താനായില്ല. അഞ്ച് പന്തിൽ മൂന്ന് റൺസെടുത്ത ഇഷാനെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ മാർക്ക് അഡയർ വിക്കറ്റ് കീപ്പർ ലോർക്കാൻ ടക്കറുടെ ഗ്ലൗസിലെത്തിച്ചു. ഇന്ത്യ ഒരു വിക്കറ്റിന് 13 റൺസ്. ദീപക് ഹൂഡയാണ് മൂന്നാമനായെത്തിയത്. സഞ്ജുവിനൊപ്പം ആക്രമിച്ചു കളിച്ചു. ജോഷ്വ ലിറ്റിൽ എറിഞ്ഞ അഞ്ചാം ഓവറിൽ ഹൂഡക്കെതിരായ എൽ.ബി.ഡബ്ല്യൂ അപ്പീൽ അമ്പയർ സ്വീകരിച്ചു. ബാറ്റർ റിവ്യൂ നിർദേശം നൽകി. പുറത്തല്ലെന്ന് അന്തിമവിധി വന്നതോടെ ഇന്ത്യക്ക് ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.