ആസ്ട്രേലിയൻ പര്യടനം; സഞ്ജു ഇന്ത്യൻ ട്വൻറി 20 ടീമിൽ, രോഹിത് ശർമയില്ല
text_fieldsന്യൂഡൽഹി: നവംബർ 26 മുതൽ ആരംഭിക്കുന്ന ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ട്വൻറി 20 ടീമിൽ ഇടംപിടിച്ചു. ഐ.പി.എല്ലിനിടെ പരിക്കേറ്റ രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ രാഹുലാണ് വൈസ് ക്യാപ്റ്റൻ. പരിക്കേറ്റ ഭുവനേശ്വർ കുമാറും ഇശാന്ത് ശർമയും ടീമിലിടം പിടിച്ചില്ല. ബി.സി.സി.ഐ മെഡിക്കൽ ടീം രോഹിത് ശർമയുടെയും ഇശാന്ത് ശർമയുടെയും പരിക്കിൻറ പുരോഗതി നിരീക്ഷിക്കും.
ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിെൻറ മികവിൽ വരുൺ ചക്രവർത്തി, ദീപക് ചഹാർ, മായങ്ക് അഗർവാൾ തുടങ്ങിയവർ ടിമിലിടം പിടിച്ചു. നവദീപ് സൈനി മൂന്ന് ഫോർമാറ്റുകളിലും ഇടം പിടിച്ചപ്പോൾ മുഹമ്മദ് സിറാജ് ടെസ്റ്റ് ടീമിലുൾപ്പെട്ടു. ഐ.പി.എല്ലിൽ വൻ പരാജയമായ കേദാർ ജാദവ്, ദിനേശ് കാർത്തിക് എന്നിവർക്ക് ഒരു ഫോർമാറ്റിലും ടീമിലിടം പിടിക്കാനായില്ല. മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച ശേഷമുള്ള ആദ്യ ടൂർണമെൻറാണിത്.
ട്വൻറി 20: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡേ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സൈനി, ദീപക് ചഹാർ, വരുൺ ചക്രവർത്തി.
ടെസ്റ്റ് : വിരാട് കോഹ്ലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, പ്രഥ്വിഷാ, ചേതേശ്വർ പൂജാര, ആജിൻക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സൈനി, കുൽദീപ് യാദവ്, ഉമേഷ് യാദവ്, രവീന്ദ്ര ജദേജ, ആർ.അശ്വിൻ, മുഹമ്മദ് സിറാജ്
ഏകദിനം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡേ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജദേജ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് ഷൈനി, ഷർദുൽ താക്കൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.