ബാറ്റിങ്ങിൽ വീണ്ടും പണിപാളി; ഇന്ത്യയെ തകർത്ത് ലങ്ക
text_fieldsകൊളംബോ: നിർണായകമായ മൂന്നാം ട്വൻറി20യിൽ ഇന്ത്യയെ ഏഴുവിക്കറ്റിന് തകർത്ത് ശ്രീലങ്ക പരമ്പര നെഞ്ചോടടുക്കി (2-1). ഇന്ത്യ ഉയർത്തിയ 82 റൺസിന്റെ കുഞ്ഞൻ വിജയലക്ഷ്യം 14.3 ഓവറിൽ ലങ്ക മറികടക്കുകയായിരുന്നു. ഇന്ത്യയുടെ 'ജൂനിയർ' സംഘത്തിനെതിരെയാണ് വിജയമെങ്കിലും പരാജയത്തിന്റെ ആഴക്കടലിൽ മുങ്ങിത്താഴുന്ന ലങ്കൻ ക്രിക്കറ്റിന് വിജയം ആശ്വാസകരമാകും.
മുൻനിര താരങ്ങളെല്ലാം രണ്ടക്കം കാണാതെ മടങ്ങിയപ്പോൾ ഇന്ത്യ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 81 റൺസ് മാത്രം. നാല് ഓവറിൽ ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്ത് നാലുപേരെ പറഞ്ഞയച്ച വാനിൻഡു ഹസരംഗയുടെ തകർപ്പൻ ബൗളിങ് പ്രകടനത്തിലാണ് ട്വൻറി20യിൽ പയറ്റിത്തെളിഞ്ഞ ഇന്ത്യൻ കരുത്തരെ ശ്രീലങ്ക തകർത്തു വിട്ടത്. മൂന്ന് താരങ്ങൾ മാത്രമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടുള്ളൂ. 23 റൺസെടുത്തു പുറത്താകാതെ നിന്ന സ്പിന്നർ കുൽദീപ് യാദവാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ശിഖർ ധവാനും മലയാളി താരം സഞ്ജു വി സാംസണും റൺസെടുക്കാതെ പുറത്തായി.
ഋതുരാജ് ഗെയ്ക് വാദിനൊപ്പം (14) ഓപണിങ്ങിനിറങ്ങിയ ധവാനെ ആദ്യപന്തിൽ തന്നെ പുറത്താക്കി ദുഷ്മന്ത ചമീരയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നീടങ്ങോട്ട് ഇന്ത്യൻ താരങ്ങൾ പവിലിയനിലേക്ക് മടങ്ങാൻ മത്സരിച്ചു. മലയാളി താരങ്ങളായ സഞ്ജുവിനും ദേവ്ദത്ത് പടിക്കലിനും (9) ഒന്നും പിടിച്ചു നിൽക്കാനായില്ല. നിതീഷ് റാണ (6), രാഹുൽ ചഹർ (5), വരുൺ ചക്രവർത്തി (0) എന്നിവരെല്ലാം വന്നപാടെ തിരിച്ചു കയറി. ഗെയ്ക് വാദിനൊപ്പം ഭുവനേശ്വർ കുമാറിെൻറയും (16) കുൽദീപ് യാദവിെൻറയും (23) ഇന്നിങ്സുകളാണ് ഇന്ത്യക്ക് ചെറിയ ആശ്വാസമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.