രണ്ടാം ട്വന്റി20യിലും ഇന്ത്യ ആദ്യം ബാറ്റു ചെയ്യും; ടീമിൽ മാറ്റമില്ല, ഓപ്പണറായി സഞ്ജു തന്നെ
text_fieldsകെബർഹ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പ്രോട്ടീസ് നിരയിൽ റീസ ഹെൻഡ്രിക്സ് തിരിച്ചെത്തി. ആദ്യ മത്സരത്തിലും ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്. നാല് മത്സര പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0ന് മുന്നിലാണ്.
പ്ലേയിങ് ഇലവൻ
ഇന്ത്യ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), റിങ്കു സിങ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ആവേശ് ഖാൻ.
ദക്ഷിണാഫ്രിക്ക: റയാൻ റിക്കൽട്ടൻ, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെയ്ൻറിച് ക്ലാസൻ (വിക്കറ്റ് കീപ്പർ), ഡേവിഡ് മില്ലർ, മാർകോ യാൻസൻ, ആൻഡിൽ സിമലേൻ, ജെറാൾഡ് കോട്സീ, കേശവ് മഹാരാജ്, എൻക്വാബ പീറ്റർ.
അതേസമയം, ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പരമ്പര നഷ്ടപ്പെടില്ലെന്ന് ഇന്ത്യക്ക് ഉറപ്പിക്കാനാകും. ആകെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ 61 റൺസിന്റെ തകർപ്പൻ ജയമാണ് ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്. പ്രോട്ടീസ് ബോളർമാരെ നിർദയം പ്രഹരിച്ച സഞ്ജുവിന്റെ ഇന്നിങ്സ് തന്നെയായിരുന്നു ആദ്യ മത്സരത്തിലെ ഹൈലൈറ്റ്. 50 പന്തിൽ 107 റൺസെടുത്ത് ആധികാരികമായി ബാറ്റുവീശിയ സഞ്ജു ഒരു പിടി റെക്കോഡുകൾ സ്വന്തമാക്കിയാണ് വെള്ളിയാഴ്ച കളി തന്റേതാക്കിയത്. ട്വന്റി20യിൽ തുടർച്ചയായി രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം സഞ്ജു സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.