
ടെസ്റ്റ് പരമ്പര: ജഡേജയും ഗുഭ്മാൻ ഗില്ലും തകർത്തു; രണ്ടാം ദിനം ഓസീസിനെതിരെ കളിനയിച്ച് ഇന്ത്യ
text_fields
സിഡ്നി: തകർപ്പൻ ഫോമിേലക്ക് തിരിച്ചെത്തിയ മുൻ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് വിരാട് കോഹ്ലിയെയും സചിൻ ടെണ്ടുൽക്കറെയും മറികടന്ന് അതിവേഗം 27ാം സെഞ്ച്വറി തൊട്ടിട്ടും മൂന്നാം ടെസ്റ്റിെൻറ രണ്ടാം ദിനത്തിൽ മികവു നിലനിർത്തി ഇന്ത്യ. നാലു വിക്കറ്റുമായി രവീന്ദ്ര ജഡേജ പന്തുകൊണ്ടും അർധ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ ബാറ്റുകൊണ്ടും ഇന്ത്യൻ ആക്രമണത്തിെൻറ തേരുതെളിച്ച രണ്ടാം ദിനത്തിൽ ഓസീസ് ഒന്നാം ഇന്നിങ്സ് 338 റൺസിലൊതുങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 96 റൺസുമായി ബാറ്റിങ് തുടരുന്നു.
ആദ്യദിനം നങ്കൂരമിട്ടു കളിച്ച ആസ്ട്രേലിയൻ ബാറ്റിങ്ങിെൻറ മുനയൊടിച്ച് നാല് വിക്കറ്റ് സ്വന്തമാക്കിയ ജഡേജക്കൊപ്പം 25.4 ഒാവറിൽ 62 റൺസ് വിട്ടുനൽകി രണ്ടു വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറയും തിളങ്ങി.
മറുവശത്ത് 226 പന്ത് നേരിട്ടാണ് സ്മിത്ത് 131 റൺസ് എടുത്തത്. മാർനസ് ലബൂഷെയ്ൻ 91 റൺസുമായി ഒപ്പത്തിനൊപ്പം പൊരുതി. രണ്ടു വിക്കറ്റിന് 206 റൺസ് എന്ന മികച്ച തുടക്കം പക്ഷേ, ഇന്ത്യൻ ബൗളിങ് ഊർജം വീണ്ടെടുത്തതോടെ ഏറെ മുന്നോട്ടുപോയില്ല. ആദ്യമായി ഓസീസ് ജഴ്സിയിൽ ഇറങ്ങിയ പുകോവ്സ്കി 62 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി 101 പന്ത് മാത്രം നേരിട്ടാണ് ഗിൽ അർധ ശതകം തൊട്ടത്. രണ്ടു മാസത്തെ ഇടവേളക്കു ശേഷം ഇന്ത്യക്കായി ബാറ്റെടുത്ത രോഹിത് ശർമ 26 റൺസെടുത്തു പുറത്തായി. അജിങ്ക്യ രഹാനെ (അഞ്ചു റൺസ്), ചേതേശ്വർ പൂജാര (ഒമ്പത്) എന്നിവരാണ് ക്രീസിൽ.
ടെസ്റ്റിൽ 136 ഇന്നിങ്സിലാണ് സ്മിത്തിെൻറ 27ാം ശതകം. സചിനും കോഹ്ലിയും 141 ഇന്നിങ്സുകളിലാണ് ഈ റെേക്കാഡ് തൊട്ടത്. സർ ഡൊണാൾഡ് ബ്രാഡ്മാൻ എന്ന ഇതിഹാസം പക്ഷേ, നേരത്തെ 70 ഇന്നിങ്സിൽ 27 ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.