നാലാം ടെസ്റ്റിൽ കാണികളായി പ്രധാനമന്ത്രിമാർ; നരേന്ദ്ര മോദിയും ആന്റണി ആൽബനീസും സ്റ്റേഡിയത്തിൽ
text_fieldsബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ നിർണായകമായ നാലാം ടെസ്റ്റ് മത്സരത്തിന് വേദിയുണർന്നപ്പോൾ കാണികളായി ഇന്ത്യ- ആസ്ട്രേലിയ പ്രധാനമന്ത്രിമാരും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയ മോദിയും ആന്റണി ആൽബനീസും ടെസ്റ്റിന്റെ ആദ്യദിനത്തിൽ മത്സരം വീക്ഷിക്കും. ഇരു ടീമുകളുടെയും നായകന്മാരായ രോഹിത് ശർമ, സ്റ്റീവ് സ്മിത്ത് എന്നിവർ തൊപ്പികൾ കൈമാറിയാണ് ഇരുവരും സാന്നിധ്യം ഗംഭീരമാക്കിയത്.
ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യക്കായി രോഹിത്, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, ശ്രികർ ഭരത്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർ ഇറങ്ങുമ്പോൾ സിറാജിനു പകരം ഷമി ഇറങ്ങുന്നുവെന്നതാണ് പ്രധാന സവിശേഷത.
ആസ്ട്രേലിയക്കായി ട്രാവിസ് ഹെഡ്, ഉസ്മാൻ ഖ്വാജ, മാർനസ് ലബൂഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, പീറ്റർ ഹാൻഡ്സ്കോംബ്, കാമറൺ ഗ്രീൻ, അലക്സ് കാരി, മിച്ചൽ സ്റ്റാർക്, നഥാൻ ലിയോൺ, ടോഡ് മർഫി, മാത്യു കുനെമൻ എന്നിവരും ഇറങ്ങുന്നു.
കളിയും പരമ്പരയും പിടിച്ച് തുടർച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് ഇന്ത്യൻ ലക്ഷ്യം. എന്നാൽ, ഇതിനകം ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞ കംഗാരുക്കൾക്ക് സ്വന്തം മണ്ണിലെ ഇന്ത്യൻ പടയോട്ടം അവസാനിപ്പിക്കലും. ഇന്ത്യക്കൊപ്പം ശ്രീലങ്കയും അവശേഷിക്കുന്ന ഫൈനൽ ബെർത്തിനായി പോരാട്ടം തുടരുമ്പോൾ നാലാം ടെസ്റ്റ് ജയിക്കാനായാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകും.
ഇന്ത്യൻ മണ്ണിൽ 4000 റൺസ് പിന്നിട്ട് ഗവാസ്കറെയും ദ്രാവിഡിനെയും മറികടക്കുകയെന്ന ചരിത്രമാണ് ഇന്ന് വിരാട് കോഹ്‍ലിയെ കാത്തിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ 17,000 റൺസ് എന്ന സ്വപ്ന നേട്ടം രോഹിത് ശർമയെയും കാത്തിരിക്കുന്നു. മുമ്പ് രണ്ടു ടെസ്റ്റുകളിൽ 20 വിക്കറ്റ് സമ്പാദ്യം ആവർത്തിക്കാമെന്ന് അക്സർ പട്ടേലും കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.