ഋഷഭ് പന്ത് പൊരുതുന്നു; രണ്ടാം സെഷനിൽ 100 കടന്ന് ഇന്ത്യ
text_fieldsബോർഡർ ഗവാസ്കർ ട്രോഫി അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ രണ്ട് സെഷൻ കഴിഞ്ഞപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടിയിട്ടുണ്ട്. കെ.എഎൽ. രാഹുൽ ( 4), യശ്വസ്വി ജയ്സ്വാൾ ( 10), ശുഭ്മൻ ഗിൽ (20), വിരാട് കോഹ്ലി (17) എന്നിവരാണ് പുറത്തായ ബാറ്റർമാർ.
സ്ഥിരശൈലിയായ അറ്റാക്കിങ് രീതി മാറ്റി സന്ദർഭം അനുസരിച്ച് നീങ്ങുന്ന ഋഷഭ് പന്ത് 80 പന്തിൽ 32 റൺസുമായി ക്രീസിലുണ്ട്. 11 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് പന്തിന്‍റെ പങ്കാളി. മൂന്ന് ഫോറും ഒരു സിക്സറുമടിച്ചാണ് പന്ത് 32 റൺസ് സ്വന്തമാക്കിയത്. പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിന് സിഡ്നിയാണ് വേദിയൊരുക്കുന്നത്. ആസ്ട്രേലിയക്കായി സ്കോട്ട് ബോളണ്ട് രണ്ടും മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അതേസമയം അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ടീമിനെ ജസ്പ്രീത് ബുംറയാണ് നയിക്കുന്നത്. രോഹിത് വിശ്രമം ആവശ്യപ്പെട്ട് പിന്മാറിയതോടെയാണ് നായകനാവാനുള്ള നറുക്ക് ബുംറക്ക് വീണത്. മത്സരത്തിൽ നിന്നും രോഹിത് വിശ്രമം ആവശ്യപ്പെടുകയായിരുന്നുവെന്ന് ടോസിനിടെ ബുംറ തന്നെയാണ് വ്യക്തമാക്കിയത്. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ മോശം പ്രകടനമാണ് രോഹിത് തുടരുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് 31 റൺസ് മാത്രമാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം. മത്സരത്തിൽ കളിക്കുന്നില്ലെങ്കിലും രോഹിത് തന്നെയാണ് തങ്ങളുടെ ക്യാപ്റ്റനെന്ന് ബുംറ പറഞ്ഞു. പരിക്കേറ്റ ആകാശീപും ഇന്ന് ഇന്ത്യക്കായി കളിക്കുന്നില്ല. പ്രസീദ് കൃഷ്ണയാണ് പകരക്കാരൻ.
ആസ്ട്രേലിയൻ നിരയിൽ മിച്ചൽ മാർഷിന് പകരം ബുയ് വെബ്സ്റ്റർ ടീമിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.