തലയുയർത്തി മടങ്ങി കെ.എൽ രാഹുൽ! മികവ് കാട്ടി ജഡ്ഡു; ഇന്ത്യയും 'മഴയും' പൊരുതുന്നു
text_fieldsആസ്ട്രേലിയൻ ബൗളർമാർ, മഴ, അപ്പുറത്തെ ക്രീസിലുള്ള മറ്റ് ബാറ്റർമാർ.. എന്നിവരെയെല്ലാം എതിർത്ത് വളരെ ക്ഷമയോടെ കെട്ടിപടുത്ത 84 റൺസ്. എന്ന് വിശേഷിപ്പിക്കാം മൂന്നാം മത്സരത്തിൽ കെ.എൽ രാഹുൽ കളിച്ച ഇന്നിങ്സിനെ. രവീന്ദ്ര ജഡേജ ഒഴികെ മറ്റ് ബാറ്റർമാരൊന്നും യാതൊരു പിന്തുണയും നൽകാതിരുന്നിട്ടും 139 പന്ത് നേരിട്ട് എട്ട് ഫോറടിച്ച് 84 റൺസാണ് രാഹുൽ നേടിയത്. അർധസെഞ്ച്വറി തികച്ച ജഡേജ ക്രീസിൽ നിൽപ്പുണ്ട്.
നാല് വിക്കറ്റ് നഷ്ടത്തിൽ 51 റൺസുമായാണ് ഇന്ത്യ നാലാം ദിനം കളി ആരംഭിച്ചിത്. 33 റൺസുമായി ക്രീസിലുണ്ടായിരുന്ന കെ.എൽ രാഹുലിനെ നാലം ദിനം ആദ്യ പന്തിൽ തന്നെ സ്ലിപ്പിൽ ഫീൽഡ് ചെയ്ത സ്റ്റീവ് സ്മിത്ത് ക്യച്ച് ഡ്രോപ്പ് ചെയ്തു. നായകൻ രോഹിത് ശർമ (10) വീണ്ടും നിരാശപ്പെടുത്തി പാറ്റ് കമ്മിൻസിന് വിക്കറ്റ് നൽകി മടങ്ങി. പിന്നീടെത്തിയ ജഡേജയും രാഹുലും ക്രീസിൽ രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമത്തിലായിരുന്നു. സ്ട്രൈക്ക് കൈമാറിയും മോശം ബോളുകൾ ബൗണ്ടറി കടത്തിയും ഇരുവരും ഇന്ത്യക്ക് ഇടക്കാല ആശ്വാസം നൽകി. ആറാം വിക്കറ്റിൽ 67 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. ഒടുവിൽ 80 റൺസും കഴിഞ്ഞ് മുന്നേറിയിരുന്ന രാഹുൽ സ്മിത്ത് നേടിയ സൂപ്പർ ക്യാച്ചിൽ പുറത്താകുകയായിരുന്നു.
നഥാൻ ലിയോണിന്‍റെ പന്ത് തേർഡ് മാനിലേക്ക് ലേറ്റ് കട്ടിന് ശ്രമിച്ച രാഹുലിനെ ഞെട്ടിച്ച് സ്മിത്ത് ഒരു ബ്ലൈൻഡർ ക്യാച്ച് നേടുകയായിരുന്നു. ലഞ്ചിന് ശേഷം മഴ വീണ്ടുമെത്തിയതോടെ കളി തടസപ്പെട്ടിരിക്കുകയാണ്. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് ഇന്ത്യക്കുള്ളത്. 52 റൺസുമായി ജഡേജയും ഒമ്പത് റൺസുമായി നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിലുള്ളത്.
മഴ തുടരെ തുടരെ പെയ്യുന്നത് മത്സരം സമനിലയാക്കാനുള്ള ഇന്ത്യയുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്. ഫോളോ ഓൺ ഒഴിവാക്കാൻ ഇനിയും 60 റൺസിന് മുകളിൽ ഇന്ത്യക്ക് ആവശ്യമുണ്ട്. '
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.