സെഞ്ചൂറിയൻ രോഹിതിന്റെ ചിറകേറി ഇന്ത്യ; ഓസീസിനെതിരെ ഡ്രൈവിങ് സീറ്റിൽ ആതിഥേയർ
text_fieldsപിച്ചിനെ പഴിച്ച് കുതൂഹലമുണ്ടാക്കിയവർക്കു മുന്നിൽ ബാറ്റു നീട്ടിപ്പിടിച്ച് മറുപടി പറഞ്ഞ് നായകൻ രോഹിത്. ഒന്നാം ദിവസം സ്പിന്നർമാർക്കു മുന്നിൽ കറങ്ങിവീണ് അതിവേഗം തിരികെനടന്ന ഓസീസിനെതിരെ സെഞ്ച്വറിയുമായി രോഹിത് ബാറ്റിങ് നയിച്ചപ്പോൾ ടീം ഇന്ത്യ ആദ്യ ഇന്നിങ്സ് ലീഡ് പിടിച്ചു. ഓസീ ബാറ്റിങ്ങിൽ അർധ സെഞ്ച്വറി പോലും പൂർത്തിയാക്കാനാകാതെയായിരുന്നു എല്ലാവരും മടങ്ങിയിരുന്നത്. എന്നാൽ, അനായാസമായി കളി നയിച്ച രോഹിത് സെഞ്ച്വറി പൂർത്തിയാക്കി 120 റൺസിലാണ് മടങ്ങിയത്. 80 ഓവറിൽ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 229 റൺസ് എടുത്തുനിൽക്കുകയാണ്- 50 റൺസ് ലീഡ്. നായക പദവിയിലിരിക്കെ ഏകദിനത്തിലും കുട്ടിക്രിക്കറ്റിലും സെഞ്ച്വറി നേടിയ താരം ടെസ്റ്റിലും സെഞ്ച്വറി തൊട്ടതോടെ അതേ റെക്കോഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി.
കെ.എൽ രാഹുലും രവിചന്ദ്രൻ അശ്വിനും യഥാക്രമം 20, 23 റൺസുമായി നേരത്തെ മടങ്ങിയ ഇന്നിങ്സിൽ വിരാട് കോഹ്‍ലി 12 എടുത്തും പവലിയനിൽ തിരിച്ചെത്തി. ചേതേശ്വർ പൂജാര, സൂര്യകുമാർ യാദവ് എന്നിവർ രണ്ടക്കം കാണാതെ മടങ്ങി. എന്നാൽ, കഴിഞ്ഞ ദിവസം പന്തെടുത്ത് ഹീറോയായി മാറിയ രവീന്ദ്ര ജഡേജ ബാറ്റിങ്ങിലും മികവു കാട്ടി. 34 റൺസുമായി താരം ബാറ്റിങ് തുടരുകയാണ് താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.