അഡലെയ്ഡിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു; രോഹിത്തും ഗില്ലും തിരിച്ചെത്തി, സുന്ദറിന് പകരം അശ്വിൻ
text_fieldsഅഡലെയ്ഡ്: ബോർഡർ -ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന നായകൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ആദ്യ ഇലവനിൽ തിരിച്ചെത്തി.
വാഷിംഗ്ടൺ സുന്ദറിന് പകരം രവിചന്ദ്രൻ അശ്വിൻ തിരിച്ചെത്തി. ധ്രുവ് ജൂറൽ, ദേവുദത്ത് പടിക്കലും പ്രതീക്ഷിച്ചപോലെ പുറത്തായി. പിങ്ക് ബാൾ ടെസ്റ്റ് ആസ്ട്രേലിയയിൽ പകൽ -രാത്രി മത്സരമാണ്.
ജയം ആവർത്തിച്ചാൽ അഞ്ച് മത്സര പമ്പരയിൽ ഇന്ത്യക്ക് മികച്ച മുൻതൂക്കവും ലഭിക്കും. എന്നാൽ, ഒപ്പമെത്താൻ ഓസീസിന് ജയിച്ചേ തീരൂ. പെർത്തിലെപ്പോലെ കെ.എൽ. രാഹുൽ -യശസ്വി ജയ്‌സ്വാൾ കൂട്ടുകെട്ടായിരിക്കും അഡലെയ്ഡ് ഓവലിലും ഇന്നിങ്സ് ഓപൺ ചെയ്യുക.
ഇന്ത്യ ഇലവൻ: രോഹിത് ശർമ(ക്യാപ്റ്റൻ) യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവിചന്ദ്രൻ അശ്വിൻ, ഹർഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ ഇലവൻ: പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), ഉസ്മാൻ ഖവാജ, നഥാൻ മക്‌സ്വീനി, മാർനസ് ലബുഷാഗ്‌നെ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് കാരി, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോലാൻഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.