ആ റെക്കോഡിൽ കപിൽ ദേവിനെയും കടന്ന് ജഡേജ; ആസ്ട്രേലിയക്കെതിരെ ലീഡ് കൂട്ടി ഇന്ത്യ
text_fieldsആസ്ട്രേലിയക്കെതിരെ സ്പിൻ മാജികുമായി ആദ്യ ദിനം നിറഞ്ഞുനിന്ന രവീന്ദ്ര ജഡേജ ബാറ്റിങ്ങിലും ഇന്ത്യൻ കപ്പൽ മുങ്ങാതെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിർണായകമായിരുന്നു. കംഗാരുക്കളെ ചുരുട്ടിക്കെട്ടി അഞ്ചു വിക്കറ്റാണ് ആദ്യ ഇന്നിങ്സിൽ താരം സ്വന്തമാക്കിയിരുന്നത്. രോഹിത് സെഞ്ച്വറി കുറിച്ച ഇന്ത്യൻ മറുപടി ബാറ്റിങ്ങിൽ മധ്യനിര ബാറ്റിങ്ങിന്റെ ചുക്കാൻ പിടിച്ച ജഡേജ 70 റൺസ് എടുത്താണ് മടങ്ങിയത്.
ടെസ്റ്റിൽ അഞ്ചും വിക്കറ്റും അർധ സെഞ്ച്വറിയുമെന്ന അപൂർവ നേട്ടം താരം സ്വന്തമാക്കുന്നത് ഇത് അഞ്ചാം തവണയാണ്. രാജ്യം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറായിരുന്ന കപിൽ ദേവിനെയാണ് ഈ നേട്ടത്തിൽ ജഡേജ മറികടന്നിരിക്കുന്നത്.
ജഡേജക്കൊപ്പം അർധ സെഞ്ച്വറി കടന്ന അക്സർ പട്ടേൽ കൂടി സഹായിച്ച് ഇന്ത്യ ഒന്നാം ഇന്നിങ്സ് ലീഡ് 150 കടത്തിയിട്ടുണ്ട്.
മറുവശത്ത്, ആസ്ട്രേലിയൻ നിരയിൽ കന്നിക്കാരനായെത്തിയ ടോഡ് മർഫി വിക്കറ്റ് നേട്ടം ആറാക്കി ഉയർത്തി. കെ.എൽ രാഹുൽ, അശ്വിൻ, ചേതേശ്വർ പൂജാര, വിരാട് കോഹ്‍ല, ജഡേജ, ശ്രീകർ ഭരത് എന്നിവരെയാണ് താരം മടക്കിയത്.
നിലവിൽ അക്സർ പട്ടേൽ 56 റൺസുമായും മുഹമ്മദ് ഷമി ആറു റൺസുമായും ക്രിസീലുണ്ട്. എട്ടു വിക്കറ്റ് നഷ്ടത്തിൽ 335 റൺസുമായി കുതിക്കുന്ന ഇന്ത്യൻ നിരയിൽ വാലറ്റത്ത് ഇനി മുഹമ്മദ് സിറാജ് കൂടിയാണ് ഇറങ്ങാനുള്ളത്. ഇന്ത്യക്ക് 159 റൺസ് ലീഡുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.