Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതുടക്കം നന്നായി,...

തുടക്കം നന്നായി, ഒടുക്കം നന്നായില്ല; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക്​ ഭേദപ്പെട്ട സ്​കോർ

text_fields
bookmark_border
തുടക്കം നന്നായി, ഒടുക്കം നന്നായില്ല; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക്​ ഭേദപ്പെട്ട സ്​കോർ
cancel

പുനെ: ഇരു ടീമുകളും ഓരോ മത്സരം വീതം വിജയിച്ചതോടെ കലാശപ്പോരാട്ടമായി മാറിയ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക്​ ഭേദപ്പെട്ട സ്​കോർ. 48.2 ഓവറിൽ മുഴുവൻ വിക്കറ്റുകളും നഷ്​ടപ്പെടുത്തി 329 റൺസാണ്​ ഇന്ത്യ കുറിച്ചത്​. ശിഖർ ധവാൻ (67), ഋഷഭ്​ പന്ത്​ (78), ഹാർദിക്​ പാണ്ഡ്യ (64) എന്നിവരുടെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ്​ ഇന്ത്യ മികച്ച സ്​കോറുയർത്തിയത്​.

ആദ്യ വിക്കറ്റിൽ 37 റൺസെടുത്ത രോഹിത്​ ശർമയും ശിഖർ ധവാനും ​ വിക്കറ്റ്​ നഷ്​ടപ്പെടാതെ സ്​കോർ 103 റൺസിലെത്തിച്ചിരുന്നു. എന്നാൽ തുടർന്ന്​ ഇരുവരെയും മടക്കി ആദിൽ റഷീദ്​ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക്​ തിരികെയെത്തിച്ചു. ​തൊട്ടുപിന്നാലെയെത്തിയ വിരാട്​ കോഹ്​ലി (7) മുഈൻ അലിയുടെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി. അധികം വൈകാതെ ഫോമിലേക്ക്​ തിരിച്ചെത്തിയ കെ.എൽ രാഹുലും (7) മടങ്ങിയതോടെ ഇന്ത്യ തകരുമെന്ന്​ തോന്നിച്ചെങ്കിലും ഹാർദിക്​ പാണ്ഡ്യ, ഋഷഭ്​ പന്ത്​ സഖ്യം ഇന്ത്യയെ എടുത്തുയർത്തുകയായിരുന്നു.


അതിവേഗത്തിൽ സ്​കോർ ബോർഡ്​ ചലിപ്പിച്ച പാണ്ഡ്യയുടേയും പന്തിന്‍റെയും ബാറ്റിൽ നിന്നും അഞ്ച്​ വീതം ബൗണ്ടറികളും നാല്​ വീതം സിക്​സറുകളും പറന്നു. ക്രുനാൽ പാണ്ഡ്യ (25), ഷർദുൽ ഠാക്കൂർ (30) എന്നിവർ കുറിച്ച സ്​കോറുകളാണ്​ ഇന്ത്യയെ 300 കടത്തിയത്​. വാലറ്റക്കാരായ ഭുവനേശ്വർ കുമാർ (3), പ്രസിദ്​ കൃഷ്​ണ (0), ടി നടരാജൻ (0) എന്നിവർ അ​േമ്പ പരാജയമായത്​ ഇന്ത്യക്ക്​ വിനയായി.

India vs England, 3rd ODഇംഗ്ലണ്ടിനായി മാർക്​ വുഡ്​ മൂന്നും ആദിൽ റഷീദ്​ രണ്ടുവിക്കറ്റും വീഴ്​ത്തി. മികച്ച ബാറ്റിങ്​ നിരയുള്ള ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ബൗളർമാർ കരുതിവെച്ചത്​ എന്താണെന്ന്​ കണ്ടറിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hardik PandyaIndia vs EnglandRishabh Pant
Next Story