മോദി സ്റ്റേഡിയത്തിൽ പട്ടേൽ ഷോ; ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് തകർന്നടിഞ്ഞു
text_fieldsഅഹമ്മദാബാദ്: ചെന്നൈയിലെ രണ്ടാം ടെസ്റ്റ് പോലെ തന്നെ പിങ്ക് ബാൾ ടെസ്റ്റിലും പിച്ച് സ്പിന്നർമാരെ തുണച്ചതോടെ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലീഷ് പട 48.4 ഒാവറിൽ 112 റൺസിന് ഒാൾ ഒൗട്ടായി. ഡേ-നൈറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം ചായക്ക് പിരിയുേമ്പാൾ നാലിന് 81 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ, ചായക്ക് ശേഷവും അവർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.
സ്പിന്നർ അക്സർ പേട്ടലിെൻറ മാന്ത്രിക ബൗളിങ്ങിൽ ബാറ്റ്സ്മാൻമാർ ഒാരോന്നായി കൂടാരം കയറുകയായിരുന്നു. 21.4 ഒാവറിൽ 38 റൺസ് വഴങ്ങി അക്സർ ആറ്, എണ്ണം പറഞ്ഞ വിക്കറ്റുകളാണ് വീഴ്ത്തിയത്. രവിചന്ദ്ര അശ്വിൻ 16 ഒാവറിൽ 26 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റുകളുമെടുത്തു. കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങിയ ഇശാന്ത് ശർമ ഒരു വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ട് ബാറ്റിങ് നിരയിൽ സാക് ക്രൗളി (53), ജോ റൂട്ട് (17), ഫോക്സ് (12), ജോഫ്ര ആർച്ചർ (11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റുകളൊന്നും നഷ്ടമാവാതെ അഞ്ചോവറിൽ അഞ്ച് റൺസ് എന്ന നിലയിലാണ്. രോഹിത് ശർമയും (5) ശുഭ്മാൻ ഗില്ലുമാണ് (0) ബാറ്റ് ചെയ്യുന്നത്. ഡിന്നർ ബ്രേക്കിന് പിരിഞ്ഞപ്പോൾ ഇംഗ്ലണ്ടിനേക്കാൾ വെറും 107 റൺസ് മാത്രം പിറകിലുള്ള ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തി ഇന്നിങ്സ് ജയം സ്വന്തമാക്കാൻ തന്നെയാകും ലക്ഷ്യമിടുക.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഒാരോ വിജയങ്ങളുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്ത് സ്വന്തമാക്കാൻ ഇരുടീമുകൾക്കും വിജയം അനിവാര്യമാണ്. ഒരു ജയവും സമനിലയുമുണ്ടെങ്കിൽ ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ ഫൈനൽ ബെർത്തുറപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.