അടിച്ച് തകർത്ത് രോഹിത്തും കോഹ്ലിയും; ഫൈനൽ ട്വന്‍റി20യിൽ ഇന്ത്യക്ക് മികച്ച തുടക്കം
text_fieldsഅഹ്മദാബാദ്: ട്വന്‍റി20 പരമ്പര വിജയികളെ നിശ്ചയിക്കുന്ന അഞ്ചാം മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. ട്വന്‍റി20 ഫോർമാറ്റിൽ ആദ്യമായി ഓപണിങ് പങ്കാളികളായ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും പവർപ്ലേ ഓവറുകളിൽ അടിച്ച് തകർത്തു.
ഇരുവരും ചേർന്ന് ആദ്യ ആറ് ഓവറുകളിൽ 60 റൺസാണ് ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തത്. രോഹിത്ത് 21 പന്തിൽ 35 റൺസ് നേടിയപ്പോൾ കോഹ്ലി 15 പന്തിൽ 17 റൺസെടുത്തു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും രണ്ട് മത്സരങ്ങൾ വീതം വിജയിച്ച് തുല്യത പാലിക്കുകയാണ്.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റ്സ്മാൻ കെ.എൽ രാഹുലിനെ പുറത്തിരുത്തിയ ഇന്ത്യ പേസർ ടി. നടരാജനെ ടീമിൽ ഉൾപെടുത്തി.
കോഹ്ലി ഓപണറായതിനാൽ സൂര്യകുമാർ യാദവ് മൂന്നാമനായി ക്രീസിലെത്തും. രാഹുൽ ചഹറും വാഷിങ്ടൺ സുന്ദറുമാകും സ്പിന്നർമാർ. ഇംഗ്ലണ്ട് ടീം മാറ്റമില്ലാതെയാണ് ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.