1,10,000 സീറ്റുകൾ!; ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരം പ്രഖ്യാപിച്ചു
text_fieldsലോകത്തിെല ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയുള്ള അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് അരങ്ങുണരുന്നു. അടുത്ത വർഷമാദ്യം ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട് ടീം രണ്ടുടെസ്റ്റുകൾ അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിൽ കളിക്കും. ഇതിലൊരു ടെസ്റ്റ് ഡേ നൈറ്റ്-പിങ്ക് ബാൾ ടെസ്റ്റായിരിക്കും. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാകും നടക്കുക. എന്നാൽ കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
''രണ്ട് ടെസ്റ്റുകളും അഞ്ച് ട്വൻറി 20കളും അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടക്കും. മൂന്നാം ടെസ്റ്റ് ഡേ നൈറ്റായിരിക്കും. ഇത് ഫെബ്രുവരി 24 മുതലാകും നടക്കുക'' - ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
1,10,000 സീറ്റിങ് കപ്പാസിറ്റിയുള്ള അഹമ്മദാബാദ് സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും. 1,00,024 സീറ്റിങ് കപ്പാസിറ്റിയുള്ള ആസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടാണ് നിലവിൽ ഒന്നാമത്.
ഈ വർഷമാദ്യം ഇന്ത്യയിലെത്തിയ അമേരിക്കൻ പ്രസിഡൻറായിരുന്ന ഡോണൾഡ് ട്രംപാണ് നവീകരിച്ച സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. 1982ൽ ഉദ്ഘാടനം ചെയ്ത ഈ സ്റ്റേഡിയത്തിൽ ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങളും 24 ഏകദിന മത്സരങ്ങളും അരങ്ങേറിയിട്ടുണ്ട്. 700 കോടിയിലേറെ ചെലവഴിച്ച് ഈ സ്റ്റേഡിയം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ നവീകരിക്കുകയായിരുന്നു.
നവീകരിച്ച 75 കോർപേററ്റ് ബോക്സുകൾ, ക്രിക്കറ്റ് അക്കാദമി, ഇൻഡോർ പ്രാക്ടീസ്, ആധുനിക മീഡിയ ബോക്സ്, 3000 കാറുകൾക്കും 100000 ഇരുചക്ര വാഹനങ്ങൾക്കുമുള്ള പാർക്കിങ്, നീന്തൽകുളങ്ങൾ, ജിംനേഷ്യം, രണ്ട് ചെറുസ്റ്റേഡിയങ്ങൾ എന്നിവയെല്ലാം ഇതിെൻറ പ്രത്യേകതയാണ്.
ഫുൾ ഷെഡ്യൂൾ
1st Test — 5-9 Feb
2nd Test — 13-17 Feb
3rd Test — 24-28 Feb
4th Test — 4-8 Mar
1st T20I — 12 Mar
2nd T20I — 14 Mar
3rd T20I — 16 Mar
4th T20I — 18 Mar
5th T20I — 20 Mar
1st ODI — 23 Mar
2nd ODI — 26 Mar
4rd ODI — 28 Mar
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.