അയർലൻഡിനെതിരെ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു; സഞ്ജു സാംസൺ ടീമിലില്ല; ഉമ്രാന് അരങ്ങേറ്റം
text_fieldsഡബ്ലിൻ: അയർലൻഡിനെതിരെ ഒന്നാം ട്വന്‍റി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചില്ല. പകരം ഓൾ റൗണ്ടർ ദീപക് ഹൂഡക്കാണ് അവസരം ലഭിച്ചത്.
ഐ.പി.എല്ലിൽ അതിവേഗത്തിൽ പന്തുകൾ എറിഞ്ഞ ഉമ്രാൻ മാലിക്ക് ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കും. സീനിയർ താരങ്ങളുടെ അഭാവത്തിൽ യുവനിരക്ക് പ്രാമുഖ്യം നൽകിയാണ് ടീം പ്രഖ്യാപിച്ചത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് ഹാർദിക് പാണ്ഡ്യയാണ്. പരിശീലകൻ വി.വി.എസ്. ലക്ഷ്മണും.
നാല് വർഷത്തിന് ശേഷമാണ് ഇന്ത്യയും ശൈശവദശ ഇനിയും പിന്നിട്ടിട്ടില്ലാത്ത അയർലൻഡും മുഖാമുഖം വരുന്നത്. ഇതുവരെ ഇരു ടീമും മൂന്ന് തവണ മാത്രമാണ് ഏറ്റുമുട്ടിയത്. നൂറു ശതമാനവും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
പ്ലെയിങ് ഇലവൻ:
ഇന്ത്യ: ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്. അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, യുസ്‌വേന്ദ്ര ചെഹൽ, ഉമ്രാൻ മാലിക്ക്.
അയർലൻഡ്: പോൾ സ്റ്റിർലിങ്, ആൻഡ്രൂ ബാൽബെർണി, ഗാരെത് ഡെലാനി, ഹാരി റെക്റ്റർ, ലോർക്കാൻ ടക്കർ, ജോർജ് ഡോക്റെൽ, മാർക്ക് അഡയർ, ആന്റി മക്‌ബ്രൈൻ, ക്രെയ്ഗ് യങ്, ജോഷ്വ ലിറ്റിൽ, കോണോർ ഒൽഫേർട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.