ഇന്ത്യയെ രക്ഷിക്കാൻ മഴയുമെത്തിയില്ല; ലോക ടെസ്റ്റ് കിരീടം ന്യൂസിലാൻഡിന്
text_fieldsസതാംപ്ടൺ: മഴയും വെളിച്ചക്കുറവും ഇരുൾ വീഴ്ത്തിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിെൻറ റിസർവ് ദിനം ന്യൂസിലാൻഡിന് ചരിത്രമെഴുതാനുള്ളതായിരുന്നു. ഇന്ത്യയെ എട്ടു വിക്കറ്റിന് തകർത്തെറിഞ്ഞാണ് കിവികൾ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ടത്. ബാറ്റിങ്ങിൽ അേമ്പ പരാജയമായ ഇന്ത്യയെ രക്ഷിക്കാൻ വിസ്മയ പ്രകടനവുമായി ബൗളർമാരോ തിമിർത്ത് പെയ്യാൻ മഴയോ എത്തിയില്ല. 2015, 2019 ഏകദിന ലോകകപ്പുകളിൽ ഫൈനലിൽ കിരീടം കൈവിട്ട ന്യൂസിലാൻഡിന് ഇത് അഭിമാന വിജയമാണ്.
വിജയിക്കാൻ 139 റൺസും യഥേഷ്ടം ഓവറുകളും ബാക്കിയുണ്ടായിരുന്ന ന്യൂസിലാൻഡിനായി നായകൻ കെയ്ൻ വില്യംസണും (52 ) വെറ്ററൻ താരം റോസ് ടെയ്ലറും (47 ) ഒത്തുചേർന്നതോടെ ഇന്ത്യൻ ബൗളിങ് നിരക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ടോം ലാതമിനേയും (9), ഡെവൻ കോൺവോയെയും (19) ആർ.അശ്വിൻ മടക്കിയിരുന്നു. നാലുവിക്കറ്റെടുത്ത ടിം സൗത്തിയും മൂന്ന് വിക്കറ്റെടുത്ത ട്രെൻറ് ബോൾട്ടും രണ്ട് വിക്കറ്റ് വീഴ്ത്തിയ കൈൽ ജാമിസണും ചേർന്ന് ഇന്ത്യൻ ബാറ്റിങ്ങിനെ അതിവേഗത്തിൽ കശാപ്പ് ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 170 റൺസായിരുന്നു ഇന്ത്യൻ സമ്പാദ്യം.
രണ്ട് വിക്കറ്റിന് 64 റൺസെന്ന നിലയിൽ ബുധനാഴ്ച ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് ബാറ്റിങ്ങിലെ നെടുംതൂണുകളായ വിരാട് കോഹ്ലിയെയും ചേതേശ്വർ പുജാരയെയും വേഗം നഷ്ടമായി. 13 റൺസെടുത്തുനിൽക്കേ കോഹ്ലിയെ വിക്കറ്റ് കീപ്പർ വാൽട്ടിങ്ങിന്‍റെ കൈകളിലെത്തിച്ച് കൈൽ ജാമിസണാണ് ആദ്യ പ്രഹരം നൽകിയത്. ആദ്യ ഇന്നിങ്സിലും കോഹ്ലിയെ പുറത്താക്കിയത് ജാമിസണായിരുന്നു. ടീം സ്കോർ ബോർഡിൽ ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുേമ്പാഴേക്കും പുജാരയെയും ജാമിസൺ പവലിയനിലേക്ക് മടക്കി.ടീം സ്കോർ 109ൽ നിൽക്കേ 13 റൺസുമായി അജിൻക്യ രഹാനെയും മടങ്ങിയതോടെ ഇന്ത്യപരുങ്ങലിലായി.41 റൺസെടുത്ത റിഷഭ് പന്ത് മാത്രമാണ് പൊരുതി നോക്കിയത്. രവീന്ദ്ര ജദേജ (16), ആർ.അശ്വിൻ (7), മുഹമ്മദ് ഷമി (13), ജസ്പ്രീത് ബുംറ (0) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ആദ്യ ഇന്നിങ്സിൽ 217 റൺസിന് പുറത്തായ ഇന്ത്യക്കെതിരെ ന്യൂസിലാൻഡ് 249 റൺസാണ് കുറിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.