ജഡേജക്ക് അഞ്ച് വിക്കറ്റ്, രച്ചിനെ 'ചൊറിഞ്ഞ്' സർഫറാസ്, പൊരുതി മിച്ചലും യങ്ങും; ന്യൂസിലാൻഡിനെ എറിഞ്ഞിട്ട് മെൻ ഇൻ ബ്ലൂ
text_fieldsമുംബൈ: ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റ് മത്സരം പുരോഗമിക്കുന്നു. 235 റൺസിന് ന്യൂസിലാൻഡിനെ ഓൾഔട്ടാക്കി ഇന്ത്യൻ ബൗളർമാർ. സ്പിന്നിനെ തുണക്കുന്ന പിച്ചിൽ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഇന്നിങ്സിൽ കിവികൾക്കായി ഡാരിൽ മിച്ചൽ 82 റൺസും വിൽ യങ് 71 റൺസും നേടി. മറ്റ് ബാറ്റർമാർക്കൊന്നും കാര്യമായ സംഭാവന ചെയ്യാൻ സാധിച്ചില്ല. വാഷിങ്ടൺ സുന്ദർ നാല് വിക്കറ്റ് വീഴ്ത്തി.
ഓപ്പണിങ്ങിറങ്ങിയ ക്യാപ്റ്റൻ ടോം ലഥാം 28 റൺസ് നേടി മടങ്ങിയപ്പോൾ കോൺവെ വെറും നാല് റൺസ് നേടി മടങ്ങി. കോൺവെയെ പുറത്താക്കിക്കൊണ്ട് ആകാശ് ദീപാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. ലഥാമിനെ വാഷിങ്ടൺ സുന്ദർ മടക്കിയയച്ചു. മൂന്നാമാനായി ഇറങ്ങിയ വിൽ യങ് നങ്കൂരമിട്ട് കളിക്കുകയായിരുന്നു.
ആദ്യ മത്സരത്തിലെ ഹിറോയായ രച്ചിൻ രവീന്ദ്രയെ അഞ്ച് റൺസിന് സുന്ദർ ബൗൾഡാക്കി മടക്കി. താരത്തെ പുറത്താക്കിയതിന് പിന്നാലെ ഷോർട്ടിൽ ഫീൽഡ് നിന്നിരുന്ന സർഫറാസ് രച്ചിനെ ചോറിഞ്ഞിരുന്നു. താരത്തിന്‍റെ മുഖത്ത് തന്നെ നോക്കിക്കൊണ്ടാണ് സർഫറാസ് മടക്കിയയച്ചത്. പിന്നീട് മികച്ച കൂട്ടുക്കെട്ടിലേക്ക് നീങ്ങുകയായിരുന്ന മിച്ചൽ-യങ് കൂട്ടുക്കെട്ട് ജഡേജ പൊളിക്കുകയായിരുന്നു. നാല് ഫോറും രണ്ട് സിക്സറുമടക്കം 71 റൺസ് നേടിയിരുന്ന യങ്ങിനെ സ്ലിപ്പിൽ നിന്ന യങ്ങിന്‍റെ കയ്യിലെത്തിച്ച് ജഡേജ വിക്കറ്റ് വേട്ട ആരംഭിക്കുകയായിരുന്നു.
പിന്നീട് ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ടോം ബണ്ടലിനെ മൂന്ന് പന്തുകൾക്കുള്ളിൽ റൺസൊന്നും നേടാൻ സമ്മതിക്കാതെ ജഡ്ഡു പവലിയനിൽ എത്തിച്ചു. ഗ്ലെൻ ഫിലിപ്സ് (17) സെറ്റാവാൻ ഒരുമ്പോൾ ബൗൾഡാക്കിക്കൊണ്ട് ജഡേജ വീണ്ടും ഇന്ത്യക്ക് കരുത്തേകി. ഇഷ് സോധി, മാറ്റ് ഹെന്രി എന്നിവരായിരുന്നു ജഡേജയുടെ മറ്റ് രണ്ട് വിക്കറ്റുകൾ.
82 റൺസ് നേടി ടീമിന്‍റെ ടോപ് സ്കറോറായ മിച്ചലിനെയും അജാസ് പട്ടേലിനെയും (7) മടക്കി വാഷിങ്ൺ സുന്ദർ ചടങ്ങ് അവസാനിപ്പിക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരത്തിൽ തോറ്റ ഇന്ത്യക്ക് മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ വിജയിച്ചുകൊണ്ട് നാണക്കേടിൽ നിന്നും ഒഴിവാകേണ്ടതുണ്ട്. ഇന്ത്യയുടെ ബാറ്റിങ് ഉടനെ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.