ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-പാക് പോരാട്ടം ലാഹോറിൽ; ഫിക്ചർ ഐ.സി.സിക്കയച്ച് പാകിസ്താൻ
text_fieldsലാഹോർ: 2025ൽ നടക്കാനിരിക്കുന്ന ചാമ്പ്യൻ ട്രോഫിയുടെ ഫിക്ചർ ഐ.സി.സിക്ക് അയച്ച് പാകിസ്താൻ. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെ ടൂർണമെന്റ് നടത്താനാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ആലോചന. മാർച്ച് ഒന്നിനായിരിക്കും പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ചാമ്പ്യൻസ്ട്രോഫി പോരാട്ടം.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. സുരക്ഷ മുൻനിർത്തി ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ലാഹോറിലാവും നടത്തുക. അതേസമയം, ഇന്ത്യ പാകിസ്താനിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുമോയെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ബി.സി.സി.ഐ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രസർക്കാറാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്രം ചർച്ചകൾ പോലും തുടങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം പാകിസ്താനിൽ നടന്ന ഏഷ്യ കപ്പിലും ഇന്ത്യ പങ്കെടുത്തിരുന്നില്ല. തുടർന്ന് ടൂർണമെന്റ് ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. നടക്കാനിരിക്കുന്ന ഐ.സി.സി യോഗത്തിൽ ടൂർണമെന്റ് സംബന്ധിച്ച് ചർച്ചയുണ്ടാവുമെന്നും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.