ട്വൻറി20 ലോകകപ്പിൽ; സൂപ്പർ ക്ലാസികോ
text_fieldsദുബൈ: ഫുട്ബാളിൽ പ്രീമിയർ ലീഗിലും ലാ ലിഗയിലുമെല്ലാം ഇന്ന് വീറുറ്റ പോരാട്ടങ്ങൾ നടക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് ലോകത്തിെൻറ കണ്ണ് ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ മാത്രമായിരിക്കും. ക്രിക്കറ്റിലെ എൽക്ലാസികോ എന്നു വിശേഷിപ്പിക്കാവുന്ന ഒരു മത്സരം ലോകത്ത് അരങ്ങുതകർക്കുന്നുെണ്ടങ്കിൽ അവിടെ ഏറ്റുമുട്ടുന്നത് രണ്ടു ടീമുകളായിരിക്കും -ഇന്ത്യയും പാകിസ്താനും.
ഷാർജ കപ്പിെൻറ നൊസ്റ്റാൾജിയയിൽ മതിമയങ്ങുന്ന ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ വീണ്ടുമൊരു തീപ്പൊരി വിതറാൻ മണലാരണ്യത്തിൽ ഇന്ത്യയും പാകിസ്താനും ഇന്ന് വീണ്ടുമിറങ്ങുന്നു. ഇന്ത്യൻ സമയം വൈകീട്ട് 7.30ന് (യു.എ.ഇ 6.00) പോരാട്ടം ആരംഭിക്കും. ലോകകപ്പിൽ ഇന്നേവരെ പച്ചപ്പടക്കു മുന്നിൽ തലകുനിക്കേണ്ടിവന്നിട്ടില്ലാത്ത ഇന്ത്യ ചരിത്രം നിലനിർത്താനിറങ്ങുേമ്പാൾ പഴയ ഹോം ഗ്രൗണ്ടിൽ പുതുചരിത്രമെഴുതാനാണ് പാകിസ്താെൻറ പടപ്പുറപ്പാട്. ഈ ലോകകപ്പിൽ ഇരുടീമുകളുടെയും ആദ്യ മത്സരമാണ്. ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റഴിഞ്ഞു. ഷാർജ സ്റ്റേഡിയത്തിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ബംഗ്ലാദേശിനെ ശ്രീലങ്ക നേരിടും. സൂപ്പർ 12 റൗണ്ടിലെ രണ്ടാം ഗ്രൂപ്പിലാണ് ഇന്നത്തെ രണ്ടു കളികളും.
ചരിത്രം ഇന്ത്യക്കൊപ്പം
ദുബൈയിലെ പിച്ചിെൻറ സ്വഭാവം ഏറ്റവും അടുത്തറിയാവുന്ന രണ്ടു ടീമുകളാണ് ഇന്ത്യയും പാകിസ്താനും. െഎ.പി.എല്ലിനായി ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ഒരു മാസമായി ഇവിടെയുണ്ട്. പാകിസ്താൻ താരങ്ങളെല്ലാം പി.എസ്.എൽ കളിച്ചു മതിച്ച ഗ്രൗണ്ട് കൂടിയാണിത്. മാത്രമല്ല, ഒരുകാലത്ത് പാകിസ്താെൻറ ഹോം ഗ്രൗണ്ട് കൂടിയായിരുന്നു യു.എ.ഇ. അതിനാൽ ഗ്രൗണ്ടിെൻറ ആനുകൂല്യം ആർക്കും അവകാശപ്പെടാനില്ല എന്നുതന്നെ പറയാം. ഗ്രൗണ്ട് സപ്പോർട്ടിെൻറ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ഏകദേശം 50 ലക്ഷത്തോളം ഇന്ത്യക്കാരും പാകിസ്താനികളുമുള്ള രാജ്യമാണ് യു.എ.ഇ. രാജ്യത്തിെൻറ ജനസംഖ്യയുടെ പകുതിയോളം വരുമിത്. ഇന്ത്യയിലോ പാകിസ്താനിലോ മത്സരം നടന്നാൽ ഏകപക്ഷീയമായി പോകുന്ന ഗ്രൗണ്ട് സപ്പോർട്ട് പോലെയായിരിക്കില്ല ദുബൈയിലെ മത്സരം എന്നർഥം.
പേക്ഷ, ചരിത്രത്തിെൻറ കണക്കുപുസ്തകത്തിൽ ഇന്ത്യയാണ് മുന്നിൽ. അത് നൽകുന്ന മാനസിക മുൻതൂക്കം ചെറുതല്ല. 2007 ലോകകപ്പിൽ രണ്ടു തവണ പാകിസ്താനെ തോൽപിച്ച് വിജയപരമ്പര തുടങ്ങിയ ഇന്ത്യ എട്ടു മത്സരങ്ങളിൽ ഏഴിലും ജയം സ്വന്തമാക്കി. 2012ൽ ബംഗളൂരുവിൽ നടന്ന ട്വൻറി20 പരമ്പരയിലെ ഒരു മത്സരം മാത്രമാണ് പാകിസ്താന് ജയിക്കാൻ കഴിഞ്ഞത്. 2016ൽ അവസാനമായി ട്വൻറി20 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പം നിന്നു. അഞ്ചു വർഷത്തിനുശേഷമാണ് ഇരു ടീമുകളും ട്വൻറി20യിൽ നേർക്കുനേർ വരുന്നത്.
ബലാബലം
ഇരുടീമുകൾക്കും ഒപ്പത്തിനൊപ്പം സാധ്യതയാണ്. കഴിഞ്ഞ േലാകകപ്പിനുശേഷം ഏറ്റവും കൂടുതൽ വിജയം സ്വന്തമാക്കിയ ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ഇന്ത്യക്കായി രോഹിത് ശർമയും ലോകേഷ് രാഹുലും ഒാപൺ ചെയ്യും. രാഹുൽ മികച്ച ഫോമിലാണ്. വൺഡൗണായി ക്യാപ്റ്റൻ വിരാട് കോഹ്ലി എത്തും. തകർത്തടിക്കാൻ കെൽപുള്ള ഋഷഭ് പന്ത്, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരിൽ ഒരാൾക്ക് പുറത്തിരിക്കേണ്ടിവരും. ഒാൾറൗണ്ടറുടെ റോളിൽ രവീന്ദ്ര ജദേജയായിരിക്കും. പേസ് ബൗളർമാെര തുണക്കുന്ന ദുബൈയിലെ പിച്ചിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവരായിരിക്കും ബൗളിങ്നിരയെ നയിക്കുക. സ്പിന്നറായി ആർ. അശ്വിനുമുണ്ടാവും.
പാകിസ്താൻ 12 അംഗ സംഘത്തെ പ്രഖ്യാപിച്ചുകഴിഞ്ഞു. മൂന്നു പേസ് ബൗളർമാരെ ഉൾപ്പെടുത്തിയ അവർ നയം വ്യക്തമാക്കി.
ഷഹീൻഷാ അഫ്രീദി, ഹാരിസ് റഊഫ്, ഹസൻ അലി എന്നിവർ പേടിക്കേണ്ട ബൗളർമാരാണ്. ഷദബ് ഖാനും ഇമാദ് വസീമുമാണ് സ്പിന്നർമാർ. നായകൻ ബാബർ അസമാണ് ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള പ്രധാന ബാറ്റ്സ്മാൻ. ഒാൾറൗണ്ടർമാരും സീനിയേഴ്സുമായ മുഹമ്മദ് ഹഫീസ്, ശുഐബ് മാലിക് എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. ഇന്ത്യെക്കതിരെ മികച്ച റെക്കോഡുള്ള ഫഖർ സമാനും ടീമിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.