ഷമിക്ക് അഞ്ചു വിക്കറ്റ്; പിടിവിട്ട് പ്രോട്ടീസ്; ഇന്ത്യക്ക് 130 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്
text_fieldsകേപ് ടൗൺ: മൂന്നിന് 272 എന്ന ഉശിരൻ തുടക്കത്തിൽനിന്ന് 327 എത്തുമ്പോഴേക്ക് എല്ലാവരും പുറത്തായത് ചെറിയ സംഭവമെന്നു തെളിയിച്ച് ഇന്ത്യൻ ബൗളിങ് ആക്രമണം. താരതമ്യേന മികച്ച സ്കോർ പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 197 റൺസിനിടെ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ മായങ്കിന്റെ വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച കളി തുടങ്ങി വൈകാതെ രാഹുലാണ്(123) മടക്കയാത്ര തുടങ്ങിയത്. വൈകാതെ, അർധ സെഞ്ച്വറിക്കരികെ രാഹുലും (48) മടങ്ങി. പിന്നീടു വന്ന ഋഷഭ് പന്ത്, അശ്വിൻ, ശാർദുൽ ഠാകുർ, ഷമി എന്നിവരൊക്കെയും രണ്ടക്കം കാണാതെ കൂടാരം കയറി. ബുംറ 14 റൺസെടുത്തു. രണ്ടാം ദിനം തങ്ങളുടേതാക്കിയ ആവേശത്തോടെ ബാറ്റെടുത്ത ദക്ഷിണാഫ്രിക്കൻ നിരയ്ക്കു പക്ഷേ, പിന്നീടൊന്നും ശരിയായില്ല.
ബുംറ എറിഞ്ഞ ആദ്യ ഓവറിെൻറ അഞ്ചാം പന്തിൽ ക്യാപ്റ്റൻ ഡീൻ എൽഗർ പന്തിന് ക്യാച്ച് നൽകി മടങ്ങി. ആദ്യ വിക്കറ്റ് എടുത്ത് രണ്ടാം ദിവസം ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ബൗളിങ് ആക്രമണത്തിന് മൂർച്ചയേറിയ തുടക്കം നൽകിയ ശേഷം ബുംറക്ക് പരിക്കേറ്റത് തിരിച്ചടിയായി. തെൻറ ആറാം ഓവർ എറിയുന്നതിനിടെയാണ് കണങ്കാലിന് പരിക്കുമായി ബുംറ കൂടാരം കയറിയത്. ഏറെ വൈകി തിരിച്ചെത്തി ഒരു വിക്കറ്റ് കൂടി എടുത്ത് ദക്ഷിണാഫ്രിക്കൻ വീഴ്ച പൂർത്തിയാക്കുകയും ചെയ്തു.
എൽഗറിനെ ബുംറ മടക്കിയ ശേഷം മുഹമ്മദ് ഷമിയുടെ ഊഴമായിരുന്നു. എയ്ഡൻ മർക്രം (13), കീഗൻ പീറ്റേഴ്സൺ (15) എന്നിവർ അടുത്തടുത്തായി ഷമിയുടെ മൂർച്ചയേറിയ പന്തിൽ ബൗൾഡായി മടങ്ങി. റസി വാൻ ഡർ ഡസനെ സിറാജും മടക്കി. 32ന് നാല് വിക്കറ്റെന്നനിലയിൽ പതറിയ പ്രോട്ടീസ് നിരയിൽ പിന്നീട് അർധ സെഞ്ച്വറിക്കാരൻ തെംബ ബാവുയും ക്വിന്റൺ ഡി കോക്കും ചേർന്ന് മികച്ച കൂട്ടുകെട്ടുയർത്തിയത് ആതിഥേയരെ രക്ഷപ്പെടുത്തുമെന്ന് തോന്നിച്ചു. എന്നാൽ, 34 റൺസിൽ നിൽക്കെ ഷാർദുൽ ഠാകുറിന് വിക്കറ്റ് നൽകി ഡി കോക്ക് കൂടാരം കയറിയതോടെ തകർച്ചക്ക് വീണ്ടും ആക്കംകൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.