രണ്ടാം ട്വൻ്റി 20-യിലും ഇന്ത്യയെ തറപറ്റിച്ച് ദക്ഷിണാഫ്രിക്ക
text_fieldsരണ്ടാം ട്വന്റി 20യിലും ഇന്ത്യയെ തറപറ്റിച്ച് ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 148 റൺസിനൊതുക്കിയ ആതിഥികൾ, 18.2 ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ - 148 (6 wkts, 20 Ov), ദക്ഷിണാഫ്രിക്ക: 149 (6 wkts, 18.2 Ov)
ഹെന്‍ റിച്ച് ക്ലാസനാണ് (81) ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകളെടുത്തു.
ബാറ്റിങ് നിരയാണ് ഇന്ത്യൻ ടീമിന് ഇത്തവണ തോൽവി സമ്മാനിച്ചത്. ഇശാൻ കിഷൻ (34), ശ്രേയസ് അയ്യർ (40), ദിനേശ് കാർത്തിക് (30) എന്നിവർ മാത്രമായിരുന്നു അൽപ്പമെങ്കിലും പൊരുതിയത്.
ചെന്നൈക്ക് വേണ്ടി ഐ.പി.എല്ലിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച റുതുരാജ് ഗെയ്ക്വാദ് വീണ്ടും നിരാശപ്പെടുത്തി. ആദ്യ ഓവറിൽ തന്നെ ഒരു റൺസ് മാത്രമെടുത്താണ് താരം പുറത്തായത്. നായകന്‍ റിഷഭ് പന്തിനും കാര്യമായി ഒന്നും ചെയ്യാനായില്ല. ഏഴ് പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത റിഷഭിനെ സ്പിന്നര്‍ കേശവ് മഹാരാജാണ് പുറത്താക്കിയത്. 12 പന്തിൽ ഒമ്പത് റൺസായിരുന്നു ഹർദിക് പാണ്ഡ്യയുടെ സമ്പാദ്യം.
17 ഓവറിൽ 117 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ ദിനേഷ് കാർത്തികാണ് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 21 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സുമടക്കം 30 റണ്‍സുമായി കാര്‍ത്തിക് പുറത്താകാതെ നിന്നു. ഹര്‍ഷല്‍ പട്ടേല്‍ 9 പന്തില്‍ 12 റണ്‍സുമായി താരത്തിന് പിന്തുണയേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.