വെടിക്കെട്ട് സെഞ്ച്വറിയുമായി റിലീ റൂസോവ്; ഇന്ത്യക്ക് 228 റൺസ് വിജയലക്ഷ്യം
text_fieldsഇന്ദോർ: പരമ്പര തൂത്തുവാരാൻ ഇറങ്ങിയ ഇന്ത്യക്ക് മുന്നിൽ മൂന്നാം ട്വന്‍റി20 മത്സരത്തിൽ 228 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം കുറിച്ച് ദക്ഷിണാഫ്രിക്ക.
20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് സന്ദർശകർ അടിച്ചെടുത്തത്. റിലീ റൂസോവിന്‍റെ ട്വന്‍റി20യിലെ കന്നി സെഞ്ച്വറിയാണ് ടീം സ്കോർ ഇരുന്നൂറ് കടത്തിയത്. താരം 48 പന്തിൽ 100 റൺസെടുത്ത് പുറത്താകാതെ നിന്നു. എട്ടു സിക്സറുകളും ഏഴു ഫോറുകളും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. ക്വിന്റൺ ഡി കോക്ക് 43 പന്തിൽ ആറു ഫോറുകളും നാലു സിക്സറുകളും അടക്കം 68 റൺസെടുത്തു.
നായകൻ ടെമ്പ ബാവുമ വീണ്ടും നിരാശപ്പെടുത്തി. എട്ടു പന്തിൽ മൂന്നു റൺസ് മാത്രമാണ് താരത്തിന്‍റെ സമ്പാദ്യം. ട്രിസ്റ്റൻ സ്റ്റബ്സ് 18 പന്തിൽ 23 റൺസെടുത്തു. അവസാന ഓവറിലെ ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീം സ്കോർ 227ലെത്തിച്ചത്. അഞ്ചു പന്തിൽ മൂന്ന് സിക്സുകളടക്കം 19 റൺസാണ് താരം നേടിയത്.
അവസാന ഓവർ എറിഞ്ഞ ദീപക് ചഹർ 23 റൺസാണ് വഴങ്ങിയത്. ബൗളർമാരെ തലങ്ങും വിലങ്ങും പ്രോട്ടീസ് ബാറ്റർമാർ അടിച്ചുപറത്തി. ദീപക് ചഹർ, ഉമേശ് യാദവ് എന്നിവർക്ക് ഓരോ വിക്കറ്റുകൾ വീതം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.