മില്ലറുടെ സെഞ്ച്വറി പാഴായി; 16 റൺസ് വിജയവുമായി ട്വന്റി20 പരമ്പര ഇന്ത്യക്ക്
text_fieldsഗുവാഹതി: വെടിക്കെട്ട് തീർത്ത് ഇരുനിരയും നിറഞ്ഞാടിയ ആവേശപ്പോരിൽ ഡേവിഡ് മില്ലറുടെ തകർപ്പൻ സെഞ്ച്വറിക്കും ദക്ഷിണാഫ്രിക്കയെ കരകടത്താനായില്ല. കാഗിസോ റബാദ നയിച്ച സന്ദർശക ബൗളിങ്ങിനെ പിച്ചിച്ചീന്തി ഇന്ത്യ ഉയർത്തിയ റൺമലക്കരികെ സന്ദർശക ബാറ്റിങ് തളർന്നുവീഴുകയായിരുന്നു. 16 റൺസ് വിജയവുമായി ഇന്ത്യ പരമ്പര സ്വന്തമാക്കി. സ്കോർ ഇന്ത്യ: 237/3. ദക്ഷിണാഫ്രിക്ക: 221/3.
തകർപ്പൻ അർധ സെഞ്ച്വറികളുമായി സൂര്യകുമാർ യാദവും (22 പന്തിൽ 61), കെ.എൽ. രാഹുലും (28 പന്തിൽ 57) മുന്നിൽനിന്നു നയിച്ചപ്പോൾ വിരാട് കോഹ്ലി (28 പന്തിൽ പുറത്താവാതെ 49), ക്യാപ്റ്റൻ രോഹിത് ശർമ (37 പന്തിൽ 43) ദിനേശ് കാർത്തിക് (ഏഴു പന്തിൽ 17) എന്നിവരും മോശമാക്കിയില്ല.
കൂറ്റൻ ലക്ഷ്യത്തിലേക്ക് പാഡുകെട്ടിയിറങ്ങിയ ദക്ഷിണാഫ്രിക്കയും മോശമാക്കിയില്ല. ക്യാപ്റ്റൻ ബാവുമയും റിൽസെ റൂസോയും സംപൂജ്യരായി മടങ്ങിയത് ഞെട്ടലായെങ്കിലും പിന്നീടെത്തിയവർ ക്ഷീണമറിയാതെ ബാറ്റുവീശി. മൈതാനംനിറഞ്ഞ മനോഹര ശതകവുമായി കളിനയിച്ച ഡേവിഡ് മില്ലർ 47 പന്തിൽ 108 റൺസെടുത്ത് പുറത്താകാതെ നിന്നു. അതേ ആവേശത്തിൽ കൂട്ടുനൽകിയ ക്വിൻറൺ ഡി കോക്കും (28 പന്തിൽ 69) ചേർന്ന് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലെത്തിച്ചു. ബാറ്റിങ്ങിലെ മികവ് ബൗളിങ്ങിൽ ഇന്ത്യക്ക് നിലനിർത്താനാകാത്തത് കല്ലുകടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.