ചാട്ടുളിയെയ്ത് ചാഹലും നടരാജനും; ആദ്യ ട്വൻറി20യിൽ കംഗാരുക്കളെ വീഴ്ത്തി ഇന്ത്യ
text_fieldsകാൻബറ: അരങ്ങേറ്റത്തിനിറങ്ങിയ ടി. നടരാജനും കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് യൂസ്വേന്ദ്ര ചാഹലും ചേർന്ന് ആക്രമണം കനപ്പിച്ചപ്പോൾ കരുത്തരായ കംഗാരുക്കളുടെ മടയിൽ ആദ്യ ട്വൻറി20യിൽ ഇന്ത്യക്ക് മിന്നും ജയം. ഏകദിന പരമ്പര 2-1ന് നഷ്ടമായ വിരാട് കോഹ്ലിയും കൂട്ടരും കാൻബറ വേദിയൊരുക്കിയ ഒന്നാം ട്വൻറി20യിൽ 11 റൺസിനാണ് ആസ്ട്രേലിയയെ തറപറ്റിച്ചത്. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത് ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യത്തിലേക്ക് പാഡുകെട്ടിയിറങ്ങിയ ആതിഥേയർക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 150 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ആസ്ട്രേലിയൻ ഇന്നിങ്സിലൂടെ തേരോട്ടം നടത്തിയ നടരാജനും ചാഹലുമാണ് വിജയമൊരുക്കിയത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. നേരത്തേ, കെ.എൽ. രാഹുൽ (40 പന്തിൽ 51), രവീന്ദ്ര ജദേജ (23 പന്തിൽ 44 നോട്ടൗട്ട്), മലയാളി താരം സഞ്ജു സാംസൺ (15 പന്തിൽ 23) എന്നിവരുടെ ബാറ്റിങ്ങാണ് പൊരുതാവുന്ന ടോട്ടലിേലക്ക് സന്ദർശകരെ നയിച്ചത്.
ഒന്നാം വിക്കറ്റിൽ 56 റൺസ് ചേർത്ത് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും (26 പന്തിൽ 35) ആർക്കി ഷോർട്ടും (38 പന്തിൽ 34) മികച്ച തുടക്കം നൽകിയിട്ടും ഓസീസിന് മുതലെടുക്കാനായില്ല. സ്റ്റീവ് സ്മിത്തിനെ (12) തകർപ്പൻ ക്യാച്ചിലൂടെ സഞ്ജു മടക്കിയപ്പോൾ അപകടകാരിയായ െഗ്ലൻ മാക്സ്വെല്ലിെന (രണ്ട്) നടരാജൻ വിക്കറ്റിന് മുന്നിൽ കുടുക്കി. ഒരറ്റത്ത് ഉറച്ചുനിന്ന മോയിസസ് ഹെൻറിക്വസ് (20 പന്തിൽ 30)ചാഹലിെൻറ ഇരയായതോടെ ആതിഥേയരുടെ പ്രതീക്ഷ മങ്ങി. പുറത്താകാതെ 12 റൺസ് വീതമെടുത്ത സീൻ അബോട്ടിനും മിച്ചൽ സ്വെപ്സണും ടീമിനെ ജയത്തിലെത്തിക്കാനായില്ല.
മികച്ച സ്കോറിലേക്കെന്ന് തോന്നിച്ച ഇന്ത്യൻ ഇന്നിങ്സിന് മൂന്നു വിക്കെറ്റടുത്ത മോയിസസ് ഹെൻറിക്വസിെൻറ മികവിൽ കടിഞ്ഞാണിടുകയായിരുന്നു നേരത്തേ, ഓസീസ്. രണ്ടു വിക്കറ്റിന് 86 റൺസെന്ന നിലയിൽ നിൽക്കെ സഞ്ജു പുറത്തായതോടെ ഇന്ത്യ ബാക്ക്ഫൂട്ടിലാവുകയായിരുന്നു. മികച്ച തുടക്കം കിട്ടിയ സഞ്ജു 15 പന്തിൽ ഒരു സിക്സടക്കം 23ലെത്തിയ ശേഷം ഹെൻറിക്വസിെൻറ പന്തിൽ മിഡോഫിൽ സ്വെപ്സണ് പിടികൊടുത്ത് മടങ്ങുകയായിരുന്നു. ഒരു ഫോറും ഒരു സിക്സുമടങ്ങിയതാണ് സഞ്ജുവിെൻറ ഇന്നിങ്സ്. ആറിന് 114 റൺസെന്ന നിലയിൽ പരുങ്ങിയ ഇന്നിങ്സിനെ അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ജദേജയാണ് 150 കടത്തിയത്. ജദേജ അഞ്ചു ഫോറും ഒരു സിക്സുമടിച്ചു.
െക.എൽ. രാഹുൽ അഞ്ചു ഫോറും ഒരു സിക്സുമടക്കമാണ് അർധശതകം പിന്നിട്ടത്. ഹാർദിക് പാണ്ഡ്യ (15 പന്തിൽ 16) ആണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ. ശിഖർ ധവാൻ (ആറു പന്തിൽ ഒന്ന്), വിരാട് കോഹ്ലി (ഒമ്പത് പന്തിൽ ഒമ്പത്), മനീഷ് പാണ്ഡെ (എട്ടു പന്തിൽ രണ്ട്), വാഷിങ്ടൺ സുന്ദർ (നാലു പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ. മിച്ചൽ സ്റ്റാർക് രണ്ടു വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.