ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി
text_fieldsമിർപൂർ: ട്വന്റി 20 പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ അടിപതറി. മഴമൂലം 44 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 40 റൺസിനാണ് ബംഗ്ലാദേശിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 152 റൺസിന് പുറത്തായെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ 35.5 ഓവറിൽ 113 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. നാല് വിക്കറ്റെടുത്ത ബംഗ്ലാദേശ് പേസർ മെറൂഫ അക്തറും മൂന്ന് വിക്കറ്റ് നേടിയ റബേയ ഖാനുമാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.
20 റൺസെടുത്ത ദീപ്തി ശർമയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. 39 റൺസെടുത്ത ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താനയുടേയും 27 റൺസെടുത്ത ഫർഗാന ഹോഗിന്റെയും മികവിലാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. നാല് വിക്കറ്റെടുത്ത അമൻജോദ് കൗറിന്റെ ഗംഭീര ബൗളിങ്ങാണ് ബംഗ്ലാദേശിനെ 152 റൺസിലൊതുക്കിയത്.
താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം മുന്നിൽ കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീം മികച്ച രീതിയിൽ പന്തെറിഞ്ഞ ബംഗ്ലാ ബൗളർമാരുടെ മുന്നിൽ തകർന്നടിയുകയായിരുന്നു. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ വിജയത്തോടെ ബംഗ്ലാദേശ് മുന്നിലെത്തി. നേരെത്ത ട്വന്റി 20 പരമ്പരയിൽ മൂന്നിൽ രണ്ടും ജയിച്ച് ഇന്ത്യയാണ് പരമ്പര സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.