ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു; ടീമിൽ മാറ്റങ്ങളില്ല
text_fieldsബാർബഡോസ്: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ നായകൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളിലും മാറ്റങ്ങളില്ല. സെമി ഫൈനൽ കളിച്ച അതേ ടീമുമായാണ് ഇരുവരും കളത്തിലിറങ്ങുന്നത്.
രണ്ടാം ട്വന്‍റി20 ലോകകപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, പ്രോട്ടീസ് കന്നി കിരീടവും. ഐ.സി.സി ടൂർണമെന്‍റ് ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരുന്നത് ആദ്യമായാണ്. 2014 ട്വന്‍റി20 ലോകകപ്പ് സെമിഫൈനലിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഫൈനലിന് റിസർവ് ദിനമുണ്ട്.
മഴമൂലം ഇന്നു മത്സരം തടസ്സപ്പെട്ടാൽ ഞായറാഴ്ചത്തേക്ക് മാറ്റും. ഇന്നു നടന്നതിന്‍റെ തുടർച്ചയായാണ് റിസർവ് ദിനത്തിൽ മത്സരം നടക്കുക. റിസർവ് ദിനത്തിലും മത്സരം നടത്താനായില്ലെങ്കിൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്‍റൻ ഡികോക്ക്, റീസ ഹെൻറിക്സ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർകോ ജാന്‍സൻ, കേശവ് മഹാരാജ്, കഗിസോ റബാദ, ആൻറിച് നോർച്യ, ടബ്രീസ് ഷംസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.