Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്​ട്രേലിയൻ പര്യടനം:...

ആസ്​ട്രേലിയൻ പര്യടനം: ഇന്ത്യൻ ടീം സിഡ്​നിയിലെത്തി

text_fields
bookmark_border
indian cricket team
cancel

സിഡ്​നി: രണ്ട്​ മാസം നീളുന്ന ആസ്‌ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം വ്യാഴാഴ്ച സിഡ്‌നിയിലെത്തി. മൂന്ന് വീതം ഏകദിന, ട്വൻറി 20 മത്സരങ്ങൾ, നാല് ടെസ്​റ്റുകൾ എന്നിവയാണ്​ പരമ്പരയിലുള്ളത്​. ​െഎ.പി.എൽ അവസാനിച്ചതിന്​ പിന്നാലെ ദുബൈയിൽനിന്ന്​ പറന്ന താരങ്ങൾ വ്യാഴാഴ്​ചയാണ്​ ആസ്​​ട്രേലിയൻ മണ്ണിലെത്തിയത്​.

പലരും കുടുംബവുമൊത്താണ്​ ഇവിടെ എത്തിയിട്ടുള്ളത്​. പി.പി.ഇ കിറ്റടക്കം ധരിച്ച്​ സുരക്ഷ മുൻകരുതലുകൾ എടുത്തായിരുന്നു ടീമംഗങ്ങളുടെയും കുടുംബത്തി​െൻറയും യാത്ര. ഇനി 14 ദിവസം ക്വാറൻറീനിൽ കഴിയണം.

പരിക്കിൽനിന്ന് കരകയറുന്ന ബൗളർ ഇഷാന്ത് ശർമ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നസ് തെളിയിച്ചശേഷം മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂ. ​െഎ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ചാം കിരീടത്തിലേക്ക്​ നയിച്ച നായകൻ രോഹിത്​ ശർമ​ ഏകദിന - ട്വൻറി 20 ടീമിൽ ഉൾപ്പെട്ടിട്ടില്ല. ​െഎ.പി.എല്ലിനിടെ കൈയിന്​ പരിക്കേറ്റതിനെ തുടർന്ന്​ ഏതാനും മത്സരങ്ങൾ താരത്തിന്​ നഷ്​ടമായിരുന്നു. ആദ്യം ആസ്​ട്രേലിയൻ പര്യടനത്തിൽനിന്നും ഒഴിവാക്കിയെങ്കിലും പിന്നീട്​ ടെസ്​റ്റ്​ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

നവംബർ 27ന്​ തുടങ്ങുന്ന ഏകദിന പരമ്പരയോടെയാണ്​ രണ്ട് മാസത്തെ പര്യടനം ആരംഭിക്കുക​. ഏകദേശം പത്ത്​ മാസങ്ങൾക്ക്​ ശേഷമാണ്​ ഇന്ത്യൻ ടീം വീണ്ടും അന്താരാഷ്​ട്ര മത്സരത്തിന്​ ഒരുങ്ങുന്നത്​​. നാല് മത്സരങ്ങളുള്ള ടെസ്​റ്റ്​ പരമ്പരയിൽ ഇന്ത്യ ആദ്യമായിട്ട്​ ഡേനൈറ്റ്​ ടെസ്​റ്റിന്​ ഇറങ്ങുകയാണെന്ന ​പ്രത്യേകതയുമുണ്ട്​. അഡ്‌ലെയ്ഡ് ഓവലാണ്​ ഇന്ത്യയുടെ ആദ്യ ​ഡേനൈറ്റ്​ മത്സരത്തിന്​ സാക്ഷിയാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricketindia-australia series
News Summary - indian cricket team arrived in australia
Next Story