ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: രണ്ടുപേരുടെ ചുരുക്കപ്പട്ടികയായെന്ന് സ്ഥിരീകരിച്ച് ജെയ്ഷാ
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രണ്ടുപേരുടെ അന്തിമ പട്ടിക തയാറായതായി ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷായുടെ സ്ഥിരീകരണം. രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിൽ ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെയാണ് മാധ്യമങ്ങളോട് ജെയ് ഷായുടെ വെളിപ്പെടുത്തൽ. ശ്രീലങ്കൻ പര്യടനത്തിന് പുതിയ കോച്ചിന്റെ കീഴിലാകും ടീം പുറപ്പെടുകയെന്നും അറിയിച്ച അദ്ദേഹം, ചുരുക്കപ്പട്ടികയിലുള്ളത് ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ലോകകപ്പോടെ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുന്നതിനാൽ ജൂൺ 13നാണ് പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾ ബി.സി.സി.ഐ ആരംഭിച്ചത്. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചായിരുന്നു നടപടികളുടെ തുടക്കം. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററും മുൻ ഇന്ത്യൻ താരവുമായ ഗൗതം ഗംഭീറാണ് സാധ്യത പട്ടികയിൽ മുമ്പിലുള്ളത്. ചുരുക്ക പട്ടികയിലുള്ള മറ്റൊരാൾ വിദേശ പരിശീലകനാണെന്നാണ് സൂചന.
‘കോച്ച്, സെലക്ടർ നിയമനം ഉടനുണ്ടാകും. ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി (സി.എ.സി) അഭിമുഖം നടത്തി രണ്ട് പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയിൽ എത്തിയ ശേഷം അവരുടെ തീരുമാനത്തിൽ ഞങ്ങൾ മുന്നോട്ടുപോകും. വി.വി.എസ് ലക്ഷ്മൺ സിംബാബ്‌വേയിലേക്ക് പോകുകയാണ്. എന്നാൽ, ശ്രീലങ്കൻ പരമ്പരയിൽ പുതിയ പരിശീലകൻ ഉണ്ടാകും” -ഷാ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.