ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ ടീം പാകിസ്താനിലേക്ക് യാത്ര ചെയ്യില്ല; വേദി ദുബൈയിലക്ക് മാറ്റുവാൻ ആവശ്യപ്പെട്ടു
text_fieldsഅടുത്ത വർഷം നടക്കുന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് യാത്ര ചെയ്യില്ല. പാകിസ്താൻ വേദിയൊരുക്കുന്ന ക്രിക്കറ്റ് മേളയിൽ ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റുവാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടു. സുരക്ഷാ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി ടീമിന്‍റെ മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റുവാനുള്ള ആഗ്രഹം ബി.സി.സി.ഐ പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു.
'ഞങ്ങളുടെ തീരുമാനം ഇതാണ്, അത് മാറ്റുവാൻ തക്ക കാരണമൊന്നുമില്ല. മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവർക്ക് ഞങ്ങൾ കത്തെഴുതിയിട്ടുണ്ട്,' ബി.സി.സി.ഐ വൃത്തം അറിയിച്ചു. രാജ്യന്തര ക്രിക്കറ്റിലെ എട്ട് ടോപ് റാങ്ക്ഡ് ടീമികൾ ഏറ്റുമുട്ടുന്ന 50 ഓവർ ടൂർണമെന്‍റ് കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവടങ്ങിളിലായാണ് നടക്കുക. സർക്കാരുമായുള്ള കൂടിയാലോചനയിൽ ബി.സി.സി.ഐ മുമ്പ് തന്നെ പാകിസ്താനിലേക്ക് വരാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ പാകിസ്താന്‍റെ ഡേപ്യൂട്ടി പ്രൈം മിനിസ്റ്റർ മുഹമ്മദ് ഇഷാഖ് ദാറും ഇന്ത്യൻ വിദേശ കാര്യ മന്ത്രിയും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇക്കാര്യത്തിൽ മാറ്റമുണ്ടാകും എന്ന പ്രതീക്ഷ നൽകിയതിന് ശേഷമാണ് ബി.സി.സി.ഐയുടെ ഈ തീരുമാനം.
അടുത്ത വർഷം ഫെബ്രുവരി് പത്തൊമ്പത് മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി മത്സങ്ങൾ അരങ്ങേറുക. കഴിഞ്ഞ വർഷം അരങ്ങേറിയ ഏഷ്യാ കപ്പ് ട്രോഫിയിൽ പാകിസ്താൻ വേദിയൊരുക്കിയപ്പോൾ ഇന്ത്യൻ ടീമിന്‍റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റിയിരുന്നു.
ഇന്ത്യൻ ടീമിനെ പാകിസ്താനിലെത്തിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഒരുപാട് ശ്രമിച്ചിരുന്നു. ഇന്ത്യൻ താരങ്ങളെ ഓരോ മത്സരത്തിന് ശേഷം നാട്ടിലേക്ക് അയക്കാനുള്ള പദ്ധതി പാകിസ്താൻ ബോർഡ് ഇന്ത്യയെ അറിയിച്ചിരുന്നു. എന്നാൽ ഒടുവിൽ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ല. ഇരു ബോർഡുകളും വീണ്ടും 'വടം വലി' ആരംഭിച്ചിരിക്കുകയാണ്. 2008 ഏഷ്യാ കപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് അവസാനമായി യാത്ര ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.