രോഹിത്തിന്‍റെ തന്ത്രങ്ങളെല്ലാം വൻ വിജയം! ഇന്ത്യക്ക് വിജയിക്കാൻ 95 റൺസ്
text_fieldsകാൺപൂർ: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ വിജയിക്കാൻ ഇന്ത്യക്ക് 95 റൺസ്. ആദ്യ ഇന്നിങ്സിൽ 52 റൺസിന്‍റെ ലീഡ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ രണ്ടാം ഇന്നിങ്സിൽ146 റൺസിൽ ഒതുക്കുകയായിരുന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, ആർ. അശ്വിൻ രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. 26ന് രണ്ട് എന്ന നിലയിൽ നിന്നും അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ബംഗ്ലാദേശിനെ ഓപ്പണിങ് ബാറ്റർ ഷദ്മൻ ഇസ്ലാമാണ് ചെറുത്ത് നിർത്തിയത്. 50 റൺസ് നേടിയ താരമാണ് ടീമിന്‍റെ ടോപ് സ്കോറർ. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ വിക്കറ്റ് എടുത്തതോടെ ബംഗ്ലാദേശിന് തിരിച്ചവരവ് അസാധ്യമായി.
ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി തികച്ച മോമിനുലിനെ രാഹുലിന്‍റെ കയ്യിലെത്തിച്ച് അശ്വിനാണ് അവസാന ദിനം വിക്കറ്റ് വേട്ടം ആരംഭിച്ചത്. പിന്നാലെ എത്തിയ ക്യാപ്റ്റ്ൻ നജ്മുൽ ഹുസൈൻ ഷാന്‍റൊ (19) ഷദ്മാനുമൊത്ത് 55 റൺസിന്‍റെ കൂട്ടുക്കെണ്ടുക്കി മുന്നോട്ട് നയിക്കുമ്പോൾ ജഡേജ തുടർച്ചയായി രണ്ട് ഓവറിൽ ഇരുവരെയും പുറത്താക്കുകയായിരുന്നു. ഇതോടെ കടുവകൾ പരുങ്ങലിലായി. 91 റൺസിൽ നാലാം വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് മൂന്ന് റൺസെടുക്കുന്നതിനിടെ അടുത്ത മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് വെറ്ററൻ താരം മുഷ്ഫിഖുർ റഹീമിന്‍റെ ചെറുത്ത്നിൽപ്പാണ് ബംഗ്ലദേശിനെ 140 കടത്തിയത്. 63 പന്ത് കളിച്ച് 37 റൺസാണ് റഹീം സ്വന്തമാക്കിയത്.
അഞ്ച് ദിവസത്തിൽ രണ്ട് ദിവസം മഴ കൊണ്ട് പോയ മത്സരത്തിൽ നാലാം ദിനം ഇന്ത്യ പൂർണ ആധിപത്യം പുലർത്തി മത്സരം വരുതിയിലാക്കുകയായിരുന്നു. 233 റൺസിന് ബംഗ്ലദേശിനെ പുറത്താകിയ ഇന്ത്യ ആക്രമിച്ച് ബാറ്റ് വീശി 34.4 ഓവറിൽ 285 റൺസ് നേടി ഇന്നിങ്സ് ഡിക്ലെയർ ചെയ്തു. ആക്രമിച്ച് കളിച്ച് പരമാവധി റൺ കണ്ടെത്തിയതിന് ശേഷം മത്സരം വിജയിക്കാൻ ശ്രമിക്കുക എന്ന രോഹിത്തിന്‍റെയും ടീമിന്‍റെയും പദ്ധതി ഇതുവരെ വിജയമാണ്.95 റൺസ് കൂടി നേടിയാൽ ഇന്ത്യയുടെ പദ്ധതി പൂർണ വിജയമായെന്ന് പറയാൻ സാധിക്കും. ആദ്യ ഇന്നിങ്സിൽ രോഹിത് ശർമയുടെ നിർദേശ പ്രകാരമാണ് ആക്രമിച്ച് ബാറ്റ് വീശിയതെന്ന് ഇന്ത്യൻ താരങ്ങൾ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.