ക്യാച്ച് വിടുന്നതിൽ മത്സരിച്ച് ഇന്ത്യൻ താരങ്ങൾ; പിടിച്ചുകയറി നേപ്പാൾ
text_fieldsപല്ലെക്കലെ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്കെതിരെ നേപ്പാളിന് നാല് വിക്കറ്റ് നഷ്ടം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ 25 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെന്ന നിലയിലാണ്. ഓപണർമാരായ ആസിഫ് ഷേഖും കുശാൽ ഭുർതേലും നൽകിയ ക്യാച്ചുകൾ മൂന്ന് തവണയാണ് ഇന്ത്യൻ താരങ്ങൾ വിട്ടുകളഞ്ഞത്. ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി, ഇഷാൻ കിഷൻ എന്നിവരാണ് ക്യാച്ച് വിടുന്നതിൽ മത്സരിച്ചത്. ഒന്നാമത്തെയും രണ്ടാമത്തെയും അഞ്ചാമത്തെയും ഓവറുകളിലായിരുന്നു ഇത്. അവസരം മുതലാക്കിയ കുശാൽ 25 പന്തിൽ 38 റൺസ് അടിച്ചുകൂട്ടുകയും ചെയ്തു. താരത്തെ പിന്നീട് ഷാർദുൽ താക്കൂറിന്റെ പന്തിൽ ഇഷാൻ കിഷൻ പിടികൂടി. 47 റൺസുമായി ആസിഫ് ഷേഖ് ക്രീസിലുണ്ട്. മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജദേജയാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്.
നാട്ടിലേക്ക് മടങ്ങിയ ജസ്പ്രീത് ബുംറക്ക് പകരം മുഹമ്മദ് ഷമിയെ ഉൾപ്പെടുത്തിയാണ് ഇന്ത്യൻ ടീം ഇറങ്ങിയത്. മഴ കളിമുടക്കിയ ആദ്യ മത്സരത്തിൽ പാകിസ്താനുമായി സമനിലയിൽ പിരിഞ്ഞതോടെ ഗ്രൂപ്പ് എയിൽ ഒരു പോയന്റ് മാത്രമുള്ള ഇന്ത്യക്ക് സൂപ്പർ ഫോറിലേക്ക് കടക്കാൻ ഇന്നത്തെ മത്സരം നിർണായകമാണ്.
ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
നേപ്പാൾ: കുഷാൽ ഭുർതേൽ, ആസിഫ് ഷെയ്ഖ്, രോഹിത് പൗദേൽ, ഭിം ഷർകി, സോംപാൽ കാമി, ഗുൽസൻ ഝാ, ദിപേന്ദ്ര സിങ് അയ്‌രി, കുഷാൽ മല്ല, സന്ദീപ് ലെയ്മിച്ചാൻ, കെ.സി. കരൺ, ലളിത് രജ്ബാൻഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.