ആദ്യ ക്വാളിഫയറിന് തുടക്കം; ഡൽഹിക്ക് പിന്തുടർന്ന് ജയിക്കാനാവുമോ?
text_fieldsദുബൈ: ഫൈനലിൽ ഇടം പിടിക്കാനുള്ള ഉഗ്രപോരാട്ടത്തിന് തുടക്കം. ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ചു. മുംബൈയെ ചെറിയ സ്കോറിന് എറിഞ്ഞൊതുക്കി കളിപിടിക്കാമെന്നാണ് ക്യാപിറ്റൽസിെൻറ സ്വപ്നം.
ടീം:
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (നായകന്‍), ക്വിൻറണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഇഷന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, നതാന്‍ കോള്‍ട്ടര്‍നൈല്‍, രാഹുല്‍ ചഹര്‍, ട്രെന്‍ഡ് ബൗള്‍ട്ട്, ജസ്പ്രീത് ബുംറ.
ഡല്‍ഹി ക്യാപിറ്റല്‍സ്- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍ (നായകന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ഡാനിയേല്‍ സാംസ്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, കഗീസോ റബാദ, ആൻറിച്ച് നോര്‍ക്കിയ.
ജയിക്കുന്ന ടീം നേരിട്ട് ഫൈനലിൽ പ്രവേശിക്കാമെന്നതിനാൽ പോരാട്ടം പൊടിപാറുമെന്നുറപ്പാണ്.
ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. മുന്‍നിരയില്‍ ക്വിൻറണ്‍ ഡികോക്ക്, ഇഷന്‍ കിഷന്‍ എന്നിവരെ ആശ്രയിച്ചാണ് മുംബൈയുടെ പോരാട്ടം. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവുണ്ട്. വാലറ്റത്ത് വെടിക്കെട്ടിന് തയ്യാറായി ഹാര്‍ദിക് പാണ്ഡ്യയും കീറോണ്‍ പൊള്ളാര്‍ഡും തുടരുമ്പോള്‍ ഏതു സ്‌കോറും മുംബൈക്ക് നിഷ്പ്രയാസം മറികടക്കാനാവും. ജസ്പ്രീത് ബുംറ, ട്രെന്‍ഡ് ബൗള്‍ട്ട് സഖ്യമായിരിക്കും മുംബൈയുടെ ബൗളിങ് കുന്തമുന.
ബാംഗ്ലൂരിനെതിരായ ജയമാണ് ഡൽഹിക്ക് ആത്മവിശ്വാസം പകരുന്നുത്. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്ക് ശേഷമാണ് ഡല്‍ഹി ബാംഗ്ലൂരിനെ തോല്‍പ്പിച്ച് പ്ലേ ഓഫിലെത്തിയത്. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍ എന്നിവർ ഫോമിലായാൽ ഡൽഹിക്ക് മുംബൈ സ്കോർ അനായാസം എത്തിപ്പിടിക്കാനാവും. ബൗളിങ്ങില്‍ കാഗിസോ റബാദ, ആൻറിച്ച് നോര്‍ക്കിയ എന്നിവരാണ് ഡൽഹിയുടെ കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.