Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹോങ്കോങ്ങ് സിക്സസ്...

ഹോങ്കോങ്ങ് സിക്സസ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ക്യാപ്റ്റനായി റോബിൻ ഉത്തപ്പ; ടൂർണമെന്‍റ് നടക്കുക അഞ്ച് ഓവർ

text_fields
bookmark_border
ഹോങ്കോങ്ങ് സിക്സസ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ക്യാപ്റ്റനായി റോബിൻ ഉത്തപ്പ; ടൂർണമെന്‍റ് നടക്കുക അഞ്ച് ഓവർ
cancel

ഹോങ്കോങ് സിക്സസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. റോബിൻ ഉത്തപ്പ നയിക്കുന്ന ഏഴംഗ ടീമിനെയാണ് ഇന്ത്യ ടൂർണമെന്റിനായി അയക്കുന്നത്. കേദാർ ജാദവ്, മനോജ് തിവാരി, ഷബാസ് നദീം, ശ്രീവത്സ് ​ഗോസ്വാമി, സ്റ്റുവർട്ട് ബിന്നി, ഭരത് ചിപ്പിലി എന്നിവരാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് താരങ്ങൾ. നവംബർ ഒന്നിന് ആരംഭിക്കുന്ന ടൂർണമെന്‍റ് മൂന്നിന് അവസാനിക്കും.

12 ടീമുകളെ നാല് ഗ്രൂപ്പിലായിട്ടാണ് തരം തിരിക്കുക. പാകിസ്താനും യുഎഇയ്ക്കുമൊപ്പം ​ഗ്രൂപ്പ് സിയിലാണ് ഇന്ത്യൻ ടീം. നവംബർ ഒന്നിന് രാവിലെ 11.30ന് പാകിസ്താനെയും നവംബർ രണ്ടിന് രാവിലെ 6.50ന് യുഎഇയെയും ഇന്ത്യ നേരിടും. ഏഴ് വർഷത്തിന് ശേഷമാണ് ഈ ടൂർണമെന്‍റ് നടക്കുന്നത്. അഞ്ച് ഓവറിലാണ് മത്സരങ്ങൾ നടക്കുക. ട്വന്‍റി-20 ക്രിക്കറ്റിനും ടി-10 ക്രിക്കറ്റിനും മുമ്പ് ഈ ഈ ടൂർണമെന്‍റ് ആരംഭിച്ചിരുന്നു. 1992ലാണ് ഹോങ്കോങ് സിക്സസ് ആദ്യം നടന്നത്. പിന്നീട് ഒരുപാട് വർഷം അഞ്ച് ഓവർ ടൂർണമെന്‍റ് നടന്നുവെങ്കിലും ഇടക്കിടെ ബ്രേക്ക് വന്നിരുന്നു. 2012ലാണ് ഇന്ത്യ അവസാനമായി ഹോങ്കോങ് സിക്സസിൽ പങ്കെടുത്തത്.

ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക് എന്നീ ടീമുകൾ അഞ്ച് തവണ ഈ ടൂർണമെന്‍റ് വിജയികളായപ്പോൾ പാകിസ്താൻ നാല് തവണയാണ് വിജയിച്ചത്. 2005ൽ റോബിൻ സിങ് നയിച്ച ഇന്ത്യൻ ടീമിന് മാത്രമാണ് ഈ ടൂർണമെന്റിൽ കിരീടം നേടാനായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robin UthappaHonkong Sixes Tournament
News Summary - indian squad for honkong sixes
Next Story