സൂപ്പർതാരങ്ങളുടെ വിധി ഉടനെ അറിയാം; ബോർഡർ ഗവാസ്കർ തോൽവി പരിശോധിക്കാൻ ബി.സി.സി.ഐ
text_fieldsബോർഡർ-ഗവാസ്കർ ട്രോഫിയിലെ ഇന്ത്യൻ ക്രിക്കറ്റിന്‍റെ തോൽവി പുനപരിശോധിക്കാനൊരുങ്ങാൻ ബി.സി.സി.ഐ. രോഹിത് ശർമ, വിരാട് കോഹ്ലി, ഗൗതം ഗംഭീർ എന്നിവരെ പുറത്താക്കില്ലെന്ന് ബി.സി.സി.ഐയോട് ചേർന്ന് നിൽക്കുന്ന സോഴ്സ് വ്യക്തമാക്കുന്നു. പ്രധാന മാധ്യമങ്ങളെല്ലാം ഇത് വ്യക്തമാക്കുന്നുണ്ട്.
'ബി.സി.സി.ഐ ഒരു അവലോകന യോഗം ചേരുന്നുണ്ട്. എന്നാൽ പുറത്താകലൊന്നുമുണ്ടാകില്ല. ബാറ്റർമാരുടെ മോശം പ്രകടനത്തിന് കോച്ചിനെ കുറ്റം പറയാനും പുറത്താക്കാനും സാധിക്കില്ല. ഗാതം ഗംഭീർ കോച്ചായി തന്നെ തുടരും. രോഹിത് ശർമയും വിരാട് കോഹ്ലിയും ഇംഗ്ലണ്ട് പര്യടനത്തിൽ കളിക്കും. നിലവിൽ ചാമ്പ്യൻസ് ട്രോഫിയാണ് പ്രധാന ലക്ഷ്യം,' ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ മോശം പ്രകടനമാണ് വിരാട് കോഹ്ലിയും രോഹിത് ശർമയും ബാറ്റ് കൊണ്ട് കാഴ്ചവെച്ചത്. വിരാട് ഒമ്പത് ഇന്നിങ്സിൽ നിന്നും ഒരു സെഞ്ച്വറി ഉൾപ്പടെ 190 റൺസ് നേടിയപ്പോൾ രോഹിത് ശർമ അഞ്ച് ഇന്നിങ്സിൽ നിന്നും വെറും 31 റൺസ് മാത്രമാണ് നേടിയാണ്. അഞ്ച് മത്സര പരമ്പരയിൽ മൂന്ന് മത്സരത്തിലാണ് അദ്ദേഹം പങ്കെടുത്തത്. മോശം പ്രകടനമാണെങ്കിലും ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി രോഹിത്തും വിരാടും കളിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.