ശ്രീലങ്കക്കെതിരെ ഇന്ത്യൻ ടീം ഇറങ്ങിയത് കറുത്ത ആം ബാൻഡ് ധരിച്ച്; കാരണം തിരഞ്ഞ് ആരാധകർ
text_fieldsഇന്ത്യ-ശ്രിലങ്ക ആദ്യ ഏകദിനത്തിന് തുടക്കമായി. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണിത്. മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീം കയ്യിൽ കറുത്ത ബാൻഡ് ധരിച്ചെത്തിയത് ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസം മരണമടഞ്ഞ മുൻ ഇന്ത്യൻ ഓപ്പണിങ് ബാറ്ററും, കോച്ചുമായിരുന്ന അൻഷുമാൻ ഗെയ്ക്വാദിനെ ഓർമിക്കാനാണ് ഇന്ത്യൻ താരങ്ങൾ കറുത്ത ബാൻഡ് ധരിച്ചത്.
'ടീം ഇന്ത്യ കറുത്ത നിറത്തിലുള്ള ബാൻഡ് ധരിച്ചിട്ടുണ്ട്. ബുധനാഴ്ച നിര്യതാനായ മുൻ ഇന്ത്യൻ കളിക്കാരനും കോച്ചുമായ അൻഷുമാൻ ഗെയ്ക്വാദിന്‍റെ ഓർമക്ക് വേണ്ടിയാണ് അവർ ഇത് ധരിക്കുന്നത്,' ബി.സി.സി.അറിയിച്ചു.
ക്യാൻസറിനെ തുടർന്നാണ് ഗെയ്ക്വാദ് ലോകത്തിനോട് വിട പറഞ്ഞത്. 10 വർഷത്തോളം നീണ്ടുനിന്ന കരിയറിൽ 40 ടെസ്റ്റ് മത്സരങ്ങളും 15 ഏകദിനങ്ങളും അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 200 ഓളം ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ കളിച്ച അദ്ദേഹം 12000 റൺസിന് മുകളിൽ സ്കോർ ചെയ്തിട്ടുണ്ട്. 34 സെഞ്ച്വറിയും 47 അർധസെഞ്ച്വറിയും ഗെയ്ക്വാദ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കുറിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.