പറന്നെടുത്ത ക്യാച്ച്-ആരാധക ഹൃദയത്തിലേക്ക് ചാടിക്കയറി ഇന്ത്യയുടെ 'സൂപ്പർ വുമൺ' ഹർലീൻ ഡിയോൾ
text_fieldsനോർതാംപ്റ്റൺ: ഇന്ത്യ-ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീമുകൾ തമ്മിലുള്ള ഒന്നാം ട്വന്‍റി മത്സരത്തിനിടെ ഹർലീൻ ഡിയോൾ പറന്നെടുത്ത ക്യാചിനെ 'കിടിലൻ' എന്നതിൽ കുറഞ്ഞൊരു വിശേഷണവും ചേരില്ല. ബൗണ്ടറി ലൈനിന് അരികിൽ അസാധ്യമായ മെയ്വഴക്കത്തോടെ എമി ജോൺസിന്‍റെ ക്യാച് കൈപ്പിടിയിലൊതുക്കിയ ഹർലീനാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം.
ബൗണ്ടറി ലൈനിനരികിലെടുക്കുന്ന ക്യാചുകൾക്ക് എന്നും ക്യത്യമായ ഒരു ഫാൻബേസ് ഉണ്ട്. ഉയർന്ന് വരുന്ന ക്യാച് എടുക്കുന്നതോടൊപ്പം തന്നെ ബൗണ്ടറി ലൈനും കൂടി ശ്രദ്ധിക്കേണ്ടതിനാൽ നല്ല മനസ്സാന്നിധ്യം കൂടി വേണ്ട ഈ പരിപാടിയിൽ വിജയിക്കുന്നവർക്ക് ആരാധകരും കൂടും.
മത്സരത്തിൽ 26 പന്തിൽ 43 റൺസുമായി നന്നായി ബാറ്റു ചെയ്യുകയായിരുന്നു ജോൺസ്. ശിഖ പാണ്ഡേ എറിഞ്ഞ പന്ത് ജോൺസ് വൈഡ് ലോങ് ഓഫിലേക്ക് പറത്തി. ഉയർന്ന് ചാടി രണ്ടുകൈകൾ കൊണ്ട് ഹർലീൻ പന്ത് പിടികൂടിയെങ്കിലും ബൗണ്ടറി ലൈനിൽ ചവിട്ടിയേക്കുമെന്ന ഭയത്തിൽ ഉയർത്തി എറിഞ്ഞ് ബൗണ്ടറി ലൈനിന് വെളിയിലേക്ക് ചാടി. പന്ത് നിലത്തെുത്തും മുേമ്പ ഡൈവ് ചെയ്ത് കൈക്കുള്ളിലാക്കിയ ഹർലീൻ ആരാധകരെ കോരിത്തരിപ്പിച്ചു. ഒരു ബൗണ്ടറി രക്ഷപെടുത്തി എന്നത് മാത്രമല്ല ഇന്ത്യക്ക് നിർണായകമായ ഒരു വിക്കറ്റ് കൂടിയാണ് ഹർലീൻ സമ്മാനിച്ചത്.
ഇന്ത്യൻ ടീം ഒന്നാം ട്വന്‍റി20യിൽ മികച്ച ഫീൽഡിങ് പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ടിന്‍റെ ഹീഥർ നൈറ്റിനെ സ്വന്തം പന്തിൽ പുറത്താക്കിയ ദീപ്തി ശർമയുടെ റണ്ണൗട്ടാണ് അതിൽ ഒന്ന്. നാറ്റ് സ്കിവറെ ഡൈവിങ് ക്യാചിലൂടെ മടക്കിയ ഹർമൻപ്രീത് കൗറും കൈയ്യടി േനടി.
മഴ തടസപ്പെടുത്തിയ മത്സരത്തിൽ പക്ഷേ ഇന്ത്യക്ക് രാജയം രുചിക്കാനായിരുന്നു വിധി. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴിന് 177 റൺസെടുത്തു. 8.4 ഓവറിൽ ഇന്ത്യ മൂന്നിന് 54 റൺസ് എടുത്ത് നിൽക്കേ മഴ എത്തി. പിന്നീട് മത്സരം പുനരാരംഭിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഡക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയിയെ തീരുമാനിച്ചത്. 18 റൺസിനായിരുന്നു ആതിഥേയരുടെ വിജയം. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.