കിവികൾക്കെതിരെ രണ്ടാം ഏകദിനം ഇന്ന്; അതിവേഗവുമായി ഉംറാൻ മാലിക് ഇറങ്ങുമോ?
text_fieldsആവേശം അവസാന ഓവർ വരെ നിലനിന്ന തകർപ്പൻ പോരിനൊടുവിൽ 12 റൺസുമായി ആദ്യ എകദിനം പിടിച്ച ഇന്ത്യ ജയത്തുടർച്ച തേടി ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങുന്നു. ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും മൂർച്ചകൂടിയെങ്കിലും റൺ വിട്ടുനൽകുന്നതിൽ പിശുക്കാനറിയാത്തതാണ് കഴിഞ്ഞ കളിയിൽ വില്ലനായത്. അതിവേഗം 140 അടിച്ച് മൈക്ക് ബ്രേസ്വെൽ നിറഞ്ഞാടിയപ്പോൾ അവസാനം എന്തും സംഭവിക്കുമെന്നുവരെ ആശങ്ക ഉയർന്നു. ഇന്ത്യ ഉയർത്തിയ റൺമലക്കു മുന്നിൽ ഒടുവിൽ കിവികൾ സുല്ലിടുകയായിരുന്നു.
കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും സൈഡ് ബെഞ്ചിലിരുന്ന അതിവേഗക്കാരൻ ഉംറാൻ മാലികിന് അവസരമുണ്ടാകുമോയെന്നാണ് ഇന്ന് രാജ്യം ഉറ്റുനോക്കുന്നത്. കഴിഞ്ഞ കളിയിൽ ഒരു വിക്കറ്റ് എടുക്കാൻ 69 റൺസ് വിട്ടുനൽകിയ മുഹമ്മദ് ഷമിയെ പരിക്ക് അലട്ടുന്നത് ഉംറാന് തുണയാകുമോയെന്ന് കാത്തിരുന്ന് കാണണം. വിരലിന് പരിക്കേറ്റ ഷമി ഇന്നിറങ്ങുമോയെന്ന് വ്യക്തമല്ല.
അതേ സമയം, തുടർച്ചയായ കളികളിൽ മാരക ഫോമിൽ പന്തെറിയുന്ന മുഹമ്മദ് സിറാജിനെ മാറ്റിനിർത്തുന്നത് പരിഗണനയിലുണ്ടാകില്ല. കഴിഞ്ഞ കളിയിൽ ന്യൂസിലൻഡ് ബാറ്റിങ്ങിന്റെ നട്ടെല്ല് ഒടിച്ചായിരുന്നു സിറാജിന്റെ ബൗളിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.