ഇന്ത്യ-ആസ്ട്രേലിയ 'എ' സന്നാഹം സമനിലയിൽ
text_fieldsസെഞ്ച്വറി നേടിയ ആസ്ട്രേലിയൻ താരങ്ങളായ അലക്സ് കാരിയും ബെൻ മക്ഡെർമോട്ടും
സിഡ്നി: ഇന്ത്യ-ആസ്ട്രേലിയ 'എ' ത്രിദിന സന്നാഹ മത്സരം സമനിലയിൽ പിരിഞ്ഞു. ഇരുനിരയും ബാറ്റിങ്ങിെൻറ മൂർച്ച പരീക്ഷിച്ച പിങ്ക് ബാൾ ക്രിക്കറ്റിൽ മൂന്നു ദിനംകൊണ്ട് പിറന്നത് നാല് മനോഹര സെഞ്ച്വറി ഇന്നിങ്സുകൾ. സ്കോർ ചുരുക്കത്തിൽ: ഇന്ത്യ 194, 386/4ഡിക്ല. ആസ്ട്രേലിയ 'എ': 108, 307/4.
രണ്ടാം ഇന്നിങ്സിൽ നാലിന് 386 റൺസെടുത്ത് ഡിക്ലയർ ചെയ്ത ഇന്ത്യ ഉയർത്തിയ 472റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ആസ്ട്രേലിയ 'എ'യുടെ നാലു വിക്കറ്റുകളേ (307) ഇന്ത്യക്ക് വീഴ്ത്താൻ കഴിഞ്ഞുള്ളൂ.
ബെൻ മക്ഡർമോട്ട് (107 നോട്ടൗട്ട്), ജാക് വിൽഡർമത് (111 നോട്ടൗട്ട്) എന്നിവർ സെഞ്ച്വറികളുമായി പുറത്താവാതെ നിന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 17ന് ആരംഭിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.