ഇന്ത്യയാൻ: മിഷൻ ന്യൂസിലാൻഡ്
text_fieldsഇന്ത്യ
നിലവിലെ വിജയ ഇലവനിൽ ഒരു പരീക്ഷണത്തിന് മുതിരേണ്ട സാഹചര്യം ഇപ്പോഴില്ല. ബാറ്റർമാരും ബൗളർമാരും ഒരുപോലെ ഫോമിലാണ്. ആറു സ്പെഷലിസ്റ്റ് ബാറ്റർമാരെയും ഒരു ഓൾറൗണ്ടറെയും മൂന്നു പേസർമാരെയും ഒരു സ്പിന്നറെയും ഇന്ത്യ ഇറക്കും.
സാധ്യത ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
‘1983ൽ നമ്മൾ ലോകകപ്പ് നേടുമ്പോൾ ഞങ്ങളാരും ജനിച്ചിട്ട് പോലുമില്ല. 2011ൽ കിരീടത്തിലെത്തുമ്പോൾ പകുതി പേരും കളി തുടങ്ങിയിട്ടുമില്ല. നമ്മുടെ മുൻ ലോകകപ്പുകൾ എങ്ങനെ നേടിയെന്ന് അവർ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല. നമുക്ക് എങ്ങനെ മെച്ചപ്പെടാം, എങ്ങനെ മെച്ചപ്പെടുത്താം എന്നതിലാണ് ശ്രദ്ധ. ആദ്യ മത്സരം മുതൽ വിജയത്തിലാണ് ശ്രദ്ധ. അതാണ് ഈ ടീമിന്റെ സൗന്ദര്യം’. -രോഹിത് ശർമ (ക്യാപ്റ്റൻ)
ന്യൂസിലൻഡ്
താരങ്ങളെല്ലാം ഫിറ്റാണെന്ന് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മത്സരത്തലേന്ന് അറിയിച്ചത് ഇലവനിൽ മാറ്റമുണ്ടാവില്ലെന്നതിന്റെ സൂചനയാണ്. പേസ് ബൗളർ ലോക്കി ഫെർഗൂസണെ പരിക്ക് അലട്ടുന്നുണ്ടെങ്കിലും കളിക്കുമെന്നാണ് പരിശീലകൻ ഗാരി സ്റ്റെഡ് വ്യക്തമാക്കിയത്.
സാധ്യത ടീം: ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഡാരിൽ മിച്ചൽ, 5 ടോം ലതാം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ടിം സോത്തി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്.
‘ഇന്ത്യ മാത്രമാണ് വേറിട്ട് നിന്നത്. ഞങ്ങളുടെ പ്രകടനത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. സെമി ഫൈനലിൽ തത്തുല്യമാണ്. ഞങ്ങൾക്കും സാധ്യതയും അവസരവുമുണ്ട്. ഇന്ത്യ മികച്ച ടീമുകളിലൊന്നാണ്. ഞങ്ങളുടെ ദിവസത്തിൽ നല്ല ക്രിക്കറ്റ് കാഴ്ചവെക്കും. അപ്പോൾ എന്തും സംഭവിക്കാം. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു കഴിഞ്ഞു’. -കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ)
2011 ഏപ്രിൽ രണ്ട്, മുംബൈ വാംഖഡെ സ്റ്റേഡിയം
മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തോൽപിച്ചു. 28 വർഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യ വീണ്ടും വിശ്വവിജയികൾ. 12 വർഷത്തിനിപ്പുറം ആതിഥേയരുടെ കുപ്പായത്തിൽ ഇന്ത്യ ഇന്ന് ലോകകപ്പ് സെമി ഫൈനലിനിറങ്ങുന്നത് ഇതേ വേദിയാണ്. എതിരാളി കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലൻഡ്. ഇക്കുറി ഒമ്പത് ലീഗ് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. നാലാമതായി കിവീസും. 2019ൽ ഇന്ത്യയെ തോൽപിച്ചാണ് ഇവർ കലാശക്കളിയിലേക്ക് ടിക്കറ്റെടുത്തത്. അങ്ങനെയൊരു കടവും ബാക്കിയുണ്ട്. ശേഷം ഗ്രൗണ്ടിൽ.
വാംഖഡെ സ്റ്റേഡിയം - ഏകദിന മത്സര സ്ഥിതിവിവരക്കണക്കുകൾ
- കളിച്ച മത്സരങ്ങൾ: 27
- ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചത്: 14
- രണ്ടാമത് ബാറ്റ് ചെയ്തവർ ജയിച്ചത്: 13
- ശരാശരി ഒന്നാം ഇന്നിങ്സ് സ്കോർ: 261 റൺസ്
- ഒന്നാം ഇന്നിങ്സ് വിജയ ശരാശരി സ്കോർ: 308 റൺസ്
- ഏറ്റവും ഉയർന്ന ഒന്നാം ഇന്നിങ്സ് സ്കോർ: 438 റൺസ്
- ഏറ്റവും ഉയർന്ന വിജയകരമായ ചേസ്: 292 റൺസ്
വന്ന വഴി
ഇന്ത്യ
- Vs ആസ്ട്രേലിയ: ആറു വിക്കറ്റ് ജയം
- Vs അഫ്ഗാനിസ്താൻ: എട്ടു വിക്കറ്റ് ജയം
- Vs പാകിസ്താൻ: ഏഴു വിക്കറ്റ് ജയം
- Vs ബംഗ്ലാദേശ്: ഏഴു വിക്കറ്റ് ജയം
- Vs ന്യൂസിലൻഡ്: ഏഴു വിക്കറ്റ് ജയം
- Vs ഇംഗ്ലണ്ട്: 100 റൺസ് ജയം
- Vs ശ്രീലങ്ക: 302 റൺസ് ജയം
- Vs ദക്ഷിണാഫ്രിക്ക: 243 റൺസ് ജയം
- Vs നെതർലൻഡ്സ്: 160 റൺസ് ജയം
മത്സരം 9 ജയം 9
തോൽവി 0
ആകെ റൺസ്: 2523
നേടിയ വിക്കറ്റ്: 86
ന്യൂസിലൻഡ്
- Vs ഇംഗ്ലണ്ട്: ഒമ്പതു വിക്കറ്റ് ജയം
- Vs നെതർലൻഡ്സ്: 99 റൺസ് ജയം
- Vs ബംഗ്ലാദേശ്: എട്ടു വിക്കറ്റ് ജയം
- Vs അഫ്ഗാനിസ്താൻ: 149 റൺസ് ജയം
- Vs ഇന്ത്യ: നാലു വിക്കറ്റ് തോൽവി
- Vs ആസ്ട്രേലിയ: അഞ്ചു റൺസ് തോൽവി
- Vs ദക്ഷിണാഫ്രിക്ക: 190 റൺസ് ജയം
- Vs പാകിസ്താൻ: 21 റൺസ് ജയം
- Vs ശ്രീലങ്ക: അഞ്ചു വിക്കറ്റ് ജയം
മത്സരം 9 ജയം 5
തോൽവി 4
നേടിയ റൺസ്: 2537
ആകെ വിക്കറ്റ്: 69
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.